Posts

Showing posts from November, 2019

195 ) Kettiyolaanu Ente Maalakha (2019) Malayalam Movie

Image
Kettiyolaanu Ente Maalakhaa ( U / 2h 14 min) Director - Nisam Basheer ഫീൽ ഗുഡ് എന്നൊക്കെ പറയുന്ന പുതിയ കാലത്തെ ആ ജെനറിനോട് അടുത്തിടെ കണ്ടതിൽ ഏറ്റവും കൂടുതൽ നീതി പുലർത്തിയ ഒരു മനോഹര ചിത്രം.പറയാൻ ഉള്ള വിഷയം വളരെ ഭംഗിയായി സുന്ദരമായി അവതരിപ്പിച്ചു അതാണ് ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമായ ഒരു കാര്യം. ട്രെയ്‌ലർ ഒന്നും ഇറക്കിയില്ലെങ്കിലും ചിത്രത്തിനെ കുറിച്ചുള്ള ഒരു ഏകദേശ ധാരണ നമ്മുക്ക് എല്ലാവർക്കും അറിയാം. അതായത് ഈ ചിത്രം എങ്ങനെയൊക്കെ മുന്നോട്ട് പോകും എന്തൊക്കെ പോവും വഴി സംഭവിക്കും എന്നൊക്കെ ഉള്ള  സംഗതികൾ..ആ ഒരു പ്രതീക്ഷ ഒക്കെ വച്ചു കണ്ടാൽ കൂടി സിനിമ കഴിയുമ്പോൾ ഒരു പുഞ്ചിരിയോടെ തന്നെ തിയേറ്റർ വിടാൻ ഏതൊരു പ്രേക്ഷകനും സാധിക്കും. സ്ലീവാചൻ എന്ന കഥാപാത്രത്തെ കുറിച്ചെന്തു പറയണം എന്നറിയില്ല ആസിഫ് അലിയൊക്കെ വേറെ ലെവലിലേക്ക് പോണേ.. ഈ വർഷം ആരംഭത്തിൽ സൈക്കോ ഗോവിന്ദൻ ധാ ഇപ്പൊ പതിവ് ശൈലിയിൽ നിന്ന് entirly വ്യത്യസ്തമായ ഒരു കഥാപാത്രം. അതും ഞെട്ടിക്കുന്ന പ്രകടനവും..ക്ലൈമാക്സിൽ ആ ഇമോഷണൽ സീനിലിലെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ എല്ലാം ശെരിക്ക് ഞെട്ടിച്ചു.ഈ ഒരു കഥാപാത്രത്തിന് വേറെ ആരും ചേരില്ല എന്നു തോ

194) Helen (2019) Malayalam Movie

Image
ഹെലൻ (U ,1H 57min) Director - Mathukutty Xavier പ്രൊമോഷൻ ഒക്കെ ആണ് അതൊക്കെ വേണം  ശെരി തന്നെ എന്നിരുന്നാലും അവർ ആ ട്രയ്ലർ ഇറക്കാതെ നേരിട്ട് സിനിമ തീയേറ്ററിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ തീർത്തും പ്രതീക്ഷിക്കാത്ത ഒരു അനുഭവം ചിത്രത്തിൽ നിന്നും ലഭിച്ചേനെ എന്ന് വെറുതെ എനിക്ക് കണ്ടിറങ്ങിയപ്പോൾ ഒരു തോന്നൽ.. എന്തൊക്കെ ആയാലും വളരെ ലളിതവും മനോഹരവുമായ ഒരു മികച്ച Survival thriller അതാണ് ഹെലൻ. ഹെലൻ എന്ന ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ച ആൻ ബെൻ ന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ എടുത്തു പറയേണ്ടത്. വളരെ ലളിതവും ഇന്റൻസും അതും അസാധ്യമായി അത് അവതരിപ്പിച്ചു പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്താൻ  കഴിഞ്ഞു. വലിയ മാരക ബ്രൂട്ടൽ ഡിസ്റ്റ്ബിങ് സീനുകൾ ഒന്നും തന്നെ ഇല്ലെങ്കിൽ കൂടി തന്നെ ഓരോ നിമിഷവും വന്നു പോകുന്ന survival സീനുകൾ എല്ലാം അത്യാവശ്യം തന്നെ ടെൻഷൻ അടിപ്പിച്ചു എന്നു പറയാതിരിക്കാൻ വയ്യ. അത് മാത്രം അല്ല ലോജിക്കൽ ആയും എല്ലാം വളരെ സെൻസിബിൾ ആയിരുന്നു.  ആദ്യ സംവിധാന സംഭരമ്പം എന്ന നിലയിൽ ഏറ്റവും മികച്ച തുടക്കം തന്നെയാണ് മാത്തുക്കുട്ടി സേവ്യറിന് കിട്ടിയിരിക്കുന്നത്. ഒരു വെൽ writtern സ്ക്രിപ്റ്റും

193) Android Kunjappan Version 5.25(2019) Malayalam Movie

Image
Android Kunjappan Version 5.25 (2h 20min) Director - Ratheesh Balakrishnan Poduval വളരെ ആഴത്തിൽ സ്പർശിക്കുന്ന വൈകാരിക രംഗങ്ങളും ശുദ്ധ ഹാസ്യവും പിന്നെ അവസാനംവരെ നിറഞ്ഞു നിൽക്കുന്ന അതിമനോഹരമായ ഫിലും കൂടാതെ ഞെട്ടിക്കുന്ന പ്രകടനങ്ങളും ഒക്കെയായി ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ കുറിച്ചു പറയാനാണെങ്കിൽ ഒരുപാട് ഉണ്ട്. എടുത്തു പറയേണ്ട ഒന്ന് സുരാജേട്ടന്റെ പ്രകടനം.ഇതുപ്പോ ഈ വർഷത്തെ എത്രാമത്തെ ആയി.. ആദ്യം ഫൈനൽസ് ശേഷം വികൃതി ദാ ഇപ്പോൾ ഇതിലും.. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഗംഭീര Transformation എന്നൊക്കെ പറയാം. പിടിവാശിക്കാരനായ അച്ഛനെ നാട്ടിൽ, നോക്കാൻ ഒരു ഹോം നേഴ്‌സിനെയും ഏല്പിച്ചു റഷ്യയ്ക്ക് ജോലി കിട്ടി പോകുന്ന മകൻ,എന്നാൽ നാട്ടിലെ ഹോം നേഴ്സ്‌മാർ എല്ലാം ഇട്ടേച്ചു പോകുന്നത് കാരണം ,ഒരു റൊബോട്ടിനെ അച്ഛന്റെ കാര്യങ്ങൾ നോക്കാൻ നിർത്തുന്നു, ശേഷം ഉണ്ടാവുന്ന വളരെ രസകരമായ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. തുടക്കം മുതൽ തന്നെ ഒരുപാട് Situation കോമേടികളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സിങ്ക് സൗണ്ട് ആയത്കൊണ്ട് തന്നെ അത് അത്രയും natural ആയി ഫീൽ ചെയ്തു.ഒരു ഇഴച്ചിലും ഫീൽ ചെയ്യാതെ ഇന്ററിസ്റ്റിംഗ് ആയി മുന

192) The Elder One (2019) Malayalam Movie

Image
മൂത്തോൻ (The Elder One) Director - Geethu Mohandas ഏറ്റവും വലിയ ഭാഗ്യം എന്താന്ന് വച്ചാൽ ഇതുപോലെ ഒരു സിനിമ തീയേറ്ററിൽ നിന്നും ആസ്വദിക്കാൻ സാധിച്ചു എന്നത് തന്നെയാണ്. ആദ്യം തന്നെ പറയാൻ ഉള്ളത് നല്ല ഒരു സിനിമാനുഭവം ലഭിക്കാൻ തിരിക്കല്ലാത്ത ഷോ നോക്കി കയറുക അത്ര തന്നെ. ഗീതു മോഹൻദാസിന്റെ ആദ്യ ചിത്രമായ ലയേഴ്‌സ് ഡൈസ് കണ്ടപ്പോ തന്നെ അവരുടെ സംവിധാന മികവ് മനസിലായതാണ്. അത്രയും ഇന്റൻസ് ആയി ഓരോ സീനും പ്രെസെൻറ് ചെയ്യുന്നത് കണ്ടത്ഭുതപെട്ടിട്ടുണ്ട്. ഇനി മൂത്തോനിലേക്ക് വരുമ്പോൾ മുമ്പ് ഞെട്ടിച്ച പോലെ തന്നെ അത്രയും ഇന്റൻസ് റോ സീനുകൾ മേക്കിങ് ക്വാളിറ്റി ദാർക് മൂഡ് അങ്ങനെ പറയാനാണേൽ ഒരുപാട് ഉണ്ടാവും. ലക്ഷദ്വീപിൽ നിന്നും തന്റെ മൂത്തോനെ തേടി ബോംബെക്ക് വിടുന്ന മുല്ല എന്ന കുട്ടി. അവിടെ എത്തിപ്പെട്ടു അവനു നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ കണ്ടു മുട്ടുന്ന പുതിയ ആളുകൾ. അതിൽ ഒരാളാണ് ഭായ് എന്ന ചേരി തലവൻ. കഥ അങ്ങനെ മുന്നോട്ട് പോകുന്നു. വളരെ പതിയെ സഞ്ചരിക്കുന്ന തിരക്കഥ. ഓരോ സീനുകളും അത്രയും ഇന്റൻസാണ്. രണ്ടാം പകുതിയാണ് ആദ്യ പകുതിയേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.നിവിൻ പോളി എന്ന നടന്റെ ഇന്നേവരെ നമ്മൾ കണ്ടിട്ടില്ലാ