Posts

Showing posts from April, 2019

135) Uyare (2019) Malayalam Movie

Image
ഉയരെ (U , 2H 05Min) Director - Manu Ashokan പാർവ്വതിയുടെ ഞെട്ടിക്കുന്ന ശക്തമായ തിരിച്ചുവരവ്, ബോബി & സഞ്ജയുടെ മികച്ച തിരക്കഥ കാലിക പ്രശസ്തിയുള്ള പ്രേമയവും ഒപ്പം പ്രകടന മികവും ഒരുപാട് വൈകാരിക നിമിഷങ്ങളും ഉൾക്കൊള്ളിച്ച മനോഹരമായ ഒരു സിനിമ... പല്ലവി രവീന്ദ്രന്റെ കുട്ടിക്കാലം മുതലേ  ഉള്ള  സ്വപ്‍നം ആയിരുന്നു വലുതാകുമ്പോ ഒരു പയ്‌ലറ് ആവുക എന്നുള്ളത് സ്വപ്‍നം കാണുന്നതിനോടൊപ്പം അതിനായി അവൾ നന്നായി പരിശ്രമിക്കുകയും ചെയ്തു.. പല്ലവിയുടെ കഥാപാത്രവും ചുറ്റുപാടും പ്രണയവും കുടുംബവും എല്ലാം വ്യക്തമായി മനസിലാക്കി തന്ന് മെയിൻ പ്ലോട്ടിലേക്ക് കഥ കടക്കുന്നു.അതായത് സിനിമ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം.അതിനെ കുറിച്ചൊന്നും കൂടുതൽ പറയുന്നില്ല.സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ഈ സിനിമയുടെ മെയിൻ പ്ലോട്ട് ഏതോ അഭിമുഖത്തിൽ ലീക്ക് ആയിരുന്നു.. ഇനി അത് അറിയാത്തവർ ആണെങ്കിൽ അങ്ങനെ തന്നെ പോകുക.. ഡ്രാമ മൂഡിൽ ആണ് ചിത്രം ഉടനീളം സഞ്ചരിക്കുന്നത്.. ഒരു നിമിഷം പോലും ലാഗ് തോന്നിക്കുകയില്ല അത്രത്തോളം സിനിമയിൽ involve ആയി നമ്മൾ ഇരുന്നു പോകും. സംഭാഷണങ്ങൾ വരെ വളരെ മികച്ചതാണ്..വളരെ വളരെ ഇന്റർസ്റ്റിംഗ് ആയ ആദ്യ പകുതി.

134)Oru yamandan Premakadha (2019) Malayalam Movie

Image
ഒരു യമണ്ടൻ പ്രേമകഥ (U ,2H 44Min) Director - B C Naufal "ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ" ഇങ്ങനെയായിരുന്നു സിനിമയുടെ ടൈറ്റിലിന്റെ അടിയിൽ വന്ന ടാഗ് line, എന്നാൽ രണ്ടാം പകുതി കഴിഞ്ഞപ്പോൾ ഇതിനും നല്ല ഒരു കഥ ഞാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നു. അതായിരുന്നെങ്കിൽ പൊളിച്ചേനെ എന്നൊരു അഭിപ്രായം ഉണ്ട്😄...നാളുകൾക്ക് ശേഷം തീരെ ഹൈപ് ഇല്ലാതെ വന്ന ഒരു ദുൽഖർ ചിത്രം, ഒരു പ്രതീക്ഷയും ഇല്ലാതെ കയറി. ആദ്യ പകുതി കുറെ ചിരിച്ചഅങ്ങനെ അങ്ങ് പോയി രണ്ടാം പകുതിയുടെ തുടക്കവും കോമഡിക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല..ആ ഒരു കാര്യത്തിൽ നമ്മുടെ തിരകഥാകൃത്തുക്കൾ പുലികൾ ആണ്... പിന്നീട് അങ്ങോട്ട് എന്തക്കയോ കാട്ടികൂട്ടലുകൾ ആയിരുന്നു.. ലാസ്റ് പോർഷൻസ് ഇഷ്ടം ആയില്ല.  കഥ എന്നുപറയുന്ന സാധനം ചിത്രത്തിന് ഇല്ല എന്നു തന്നെ പറയേണ്ടിവരും .. എന്നിരുന്നാലും ചിരിക്കാൻ ഒരുപാട് ഉള്ളത് കൊണ്ട് തന്നെ കണ്ടിരിക്കാൻ പറ്റിയ ഒരു സാധാരണ ചിത്രം തന്നെയാണ് യമണ്ഡൻ പ്രേമകഥ വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രകടനം ഒരു രക്ഷയും ഇല്ല👌അന്ധനായ ആ കഥാപാത്രത്തിൽ നിന്നും ഒരുപാട് നോൺ സ്റ്റോപ് കോമഡി സീനുകൾ👌😂😂 ഒപ്പത്തിനൊപ്പം തന്നെ സലിം ഏട്ടനും സൗബിനും. പേരി

133) Athiran (2019) Malayalam Movie

Image
Athiran (U 2h 15Min) Director - Vivek മലയാളത്തിൽ നിന്ന് ഇതുപോലൊരു സിനിമാറ്റിക് അനുഭവം ഇത് ആദ്യം. സൈക്കോളജിക്കൽ ഹൊറർ ഇന്റൻസ് സസ്പെൻസ് ത്രില്ലർ ഒരൊറ്റ വാക്കിൽ അങ്ങനെ വിളിക്കാം അതിരനെ. എല്ലാം തികഞ്ഞ ഒരു സിനിമ, ഒരു വിധം എല്ലാ പ്രേക്ഷകനെയും ഒരുപോലെ സംതൃപ്തി പെടുത്തുന്ന അവതരണം. ഡ്രാമാറ്റിക് മൂഡിൽ ആണ് അവസാനം വരെയും കഥ പറഞ്ഞു പോകുന്നത്.. ഒരു ഘട്ടം കഴിഞ്ഞാൽ ആർക്കും സിംപിൾ ആയി തന്നെ ഊഹിക്കാവുന്ന കഥ ,പിന്നെ നോക്കേണ്ട കാര്യം എങ്ങനെ ആണ് അത് പ്രേക്ഷകനിലേക്ക് കോമ്മ്യൂണിക്യാറ്റ് ചെയ്യുക എന്നുള്ളതാണ്. അത് വരെ പറഞ്ഞു മനസിലാക്കി തന്ന രീതിയിൽ തന്നെ ഒന്നുമില്ലാതെ  സഞ്ചരിച്ചു ഒരു ജാതി ട്വിസ്റ് എന്നും പറഞ്ഞതിനെ എഴുതി തള്ളി സിനിമ അവസാനിപ്പിക്കാം.അത് തന്നെ ആയിരുന്നു എന്റെയും ഊഹം. എന്നാൽ സംവിധകന്റെ ചിന്ത വേറെ രീതിയിൽ ആയിരുന്നു മുൻകൂട്ടി അങ്ങനെ ഊഹിച്ചു വക്കാനുള്ള സമയം നൽകാതെ ആ ട്വിസ്റ് എന്നു പറയുന്ന സംഗതിക്ക് ശേഷം ഉള്ള രംഗങ്ങൾ.. അത് അവതരിപ്പിച്ച രീതി ക്ലൈമാക്സിലെ എൻഡ് ഷോട്ടുകൾ, സംഭാഷണങ്ങൾ,എല്ലാം കൊണ്ടും പൂർണ സംതൃപ്തിയോടെ തന്നെ ഞാനും തീയേറ്റർ വിട്ടു. 72 ൽ ആണ് കഥ നടക്കുന്നത്. വനമധ്യത്തിലെ ഒരു മെന്റൽ ആ