Posts

Showing posts from October, 2022

308) Appan (2022) Malayalam Movie

Image
Appan (2022) Genre : Family ഡ്രാമ തുടക്കം ഒക്കെ ഒരു ഫീലും ഉണ്ടായിരുന്നില്ല പക്ഷേ പോകെ പോകെ ഈ സിനിമ create ചെയ്യുന്ന ഒരു മൂഡ് ഉണ്ട്, അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വ്യത്യസ്ത വൈബ് ആണ് സിനിമ ഇടനീളവും പ്രേക്ഷകന് ലഭിക്കുക. ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ വളരെ ഡിസ്റ്റർബ്ങ് ആയി തോന്നുന്ന അപ്പന്റെ കഥാപാത്രം. കഥയിലേക്ക് വന്നാൽ തളർന്നു കടക്കുന്ന അപ്പനും അപ്പന്റെ മരണവും കാത്ത് ഇരിക്കുന്ന ഒരു കൂട്ടം ആൾക്കാരും. ലോ ബഡ്ജറ്റിൽ ചെയ്ത ഗംഭീര മേക്കിങ് ആണ് എടുത്തു പറയേണ്ടത്. ശേഷം പ്രകടനം, അപ്പൻ ആയി അലൻസിർ തകർത്തു എങ്കിൽ മോനായി സണ്ണി വെയ്‌നും അഴിഞ്ഞാടുകയായിരുന്നു. സോണി ലിവ് പതിവ് തെറ്റിച്ചില്ല. വളരെ ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് തന്നെ വീണ്ടും സമ്മാനിച്ചു. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ..

307) Kanam (2022) Tamil Movie

Image
Kanam (2022) Tamil Movie Genre : Time Travel സിനിമയുടെ ഒരേ ഒരു പോരായ്മയായി തോന്നിയത് അതിന്റെ ക്ലൈമാക്സ്‌ ആണ്. ലോജിക്കലി ഭയങ്കര മോശമാണ് സിനിമ അവസാനിപ്പിച്ച വിധം. അമ്മ മകൻ പാസം വളരെ മനോഹരമായി പറഞ്ഞു പോയി. ഇമോഷൻസ് വളരെയധികം ടച്ചിങ് ആണ് പോരാത്തതിന് അതിന്റെ കൂടെ ജാക്സ് ബീജോയിയുടെ മ്യൂസിക് കൂടി ആവുമ്പോ സംഭവം വേറെ തന്നെ അനുഭവം ആയിരുന്നു. കഥാപാത്രങ്ങളുടെ പ്രകടനങ്ങളും മികവുറ്റതാണ്. കഥയിലേക്ക് കടക്കുകയാണെങ്കിൽ നായകന് തന്റെ പാസ്ററ് ചേഞ്ച്‌ ചെയ്യാൻ ഉള്ള ഒരു അവസരം ലഭിക്കുകയാണ്. ഭൂതകാലത്തിലേക്ക് പോയി തന്റെ അമ്മയെ രക്ഷിക്കുകയായിരുന്നു അവന്റെ ലക്ഷ്യം.  ശേഷം ഉണ്ടാവുന്ന രസകരമായ സംഭവങ്ങൾ ആണ് സിനിമ പറഞ്ഞ് പോകുന്നത്. ലോജിക്കലി മോശം ആണെങ്കിലും ഒരു തവണ കണ്ടിരിക്കാൻ ഉള്ള വകയൊക്കെ സിനിമയിൽ ഉണ്ട്..

306) Kumari (2022) Malayalam Movie

Image
കുമാരി (2022) സംവിധാനം : നിർമൽ സഹദേവ്  ഒരേയൊരു വാക്ക് ഗംഭീരം 👌🏼❤ കുമാരിയെ കുറിച്ച് വേറൊന്നും പറയാൻ ഇല്ല. വളരെ ഇഷ്ടം ഉള്ള ജോണർ ആയത് കൊണ്ട് തന്നെ കാണണം എന്ന് ഉറപ്പിച്ച സിനിമയായിരുന്നു. ട്രൈലെർ നന്നായി ഇഷ്ടപ്പെട്ടു. അതിനേക്കാൾ ഏറെ സിനിമയും സിനിമയിലേക്ക് വരുമ്പോൾ എടുത്തു പറയേണ്ടത് സിനിമ എടുത്തു വച്ച രീതിയാണ്. ഒരു ക്രാഫ്റ്മാൻ സ്റ്റൈൽ അല്ലെങ്കിൽ സിഗനേച്ചർ നിർമൽ സഹദേവ് എന്ന സംവിധായകന് ഉണ്ടാക്കാൻ കഴിഞ്ഞു. അത്രയും ക്വാളിറ്റിയിൽ ആണ് സിനിമ ചിത്രീകരിച്ചു വച്ചിരിക്കുന്നത്. സ്ലോ ആണ് കഥ പറച്ചിൽ അതാണ് അതിന്റെ ഭംഗിയും. തുടക്കം തന്നെ ചിത്രം create ചെയ്യുന്ന ഒരു മൂഡ് ഉണ്ട് അത് പിന്നെ അങ്ങോട്ട് എന്നെ ശെരിക്ക് പിടിച്ചിരുത്തി പിന്നീട് അങ്ങോട്ട് ആകാംഷ കൂടി കൂടി വന്നു. കെട്ടുകഥകൾ ആണ് മുത്തശ്ശി കഥയാണ് അത് പറഞ്ഞ പോകുന്ന രീതി തന്നെ അതി മനോരമാണ്. പറഞ്ഞ് പോകുന്ന കാലഘട്ടവും അത് സുന്ദരമായി ഒപ്പിയെടുത്ത ചായഗ്രഹണവും പശ്ചാത്തല സംഗീതവും കയ്യടി അർഹിക്കുന്നു.. പ്രകടനവും എടുത്ത് പറയണം ഷൈൻ കുമാരി and ഐശ്വര്യ 🫶🏼👌🏼. നല്ല ഒരു വ്യത്യസ്ത തീയേറ്റർ അനുഭവം പ്രേക്ഷന് ഒരുക്കി വച്ചിട്ടുണ്ട്. ❤ കാണുക

305) Jaya Jaya Jaya Jaya Hey (2022) Malayalam Movie the

Image
#jayajayajayajayahey  (2022) സംവിധാനം : വിപിൻ ദാസ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം എന്നെ ഒരുപാട് ചിരിപ്പിച്ച സിനിമ. അവതരണ മികവ് കൊണ്ടും പ്രകടന മികവ് കൊണ്ടും ആദ്യാവസാനം വരെ നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രം. സിറ്റുവേഷൻ കോമഡികൾ ആണ് മുഴുവനും ഡബിൾ മീനിങ് ഇല്ലാണ്ടും കോമഡി പടം എടുക്കാം എന്നുള്ളതിന്റെ നല്ല മാതൃക. വേണേൽ the great indian കിച്ചന്റെ ഒരു കോമഡി വേർഷൻ എന്നൊക്കെ വിളിക്കാം. സ്ലോ ആയി തുടങ്ങി വളരെ രസകരമാകുന്ന തിരക്കഥ, ആദ്യ പകുതിയേക്കാൾ രസകരം രണ്ടാം പകുതിയാണ് 😂 ബേസിൽ ❤ എന്താ ഒരു പ്രകടനം. 🔥👌🏼പുതുമയുള്ള കഥയല്ല. ഒരുപാട് തവണ കണ്ട കഥ തന്നെ, എന്നാലും അത് എടുത്ത് വച്ച രീതിയാണ് ഇവിടെ കയ്യടി അർഹിക്കുന്നത്. പടം കൊളുത്തും എന്ന കാര്യത്തിൽ സംശയം ഇല്ല.. ഫാമിലി ആയി പോവുക, ഒരുപാട് ചിരിക്കുക.ഒരുവിധം പ്രേക്ഷകനെയും ചിത്രം തൃപ്തിപ്പെടുത്തും എന്ന് ഉറപ്പാണ്. ഇതുപോലെ ഉള്ള ചിത്രങ്ങൾ ഇനിയും ഒരുപാട് സംഭവിക്കട്ടെ 🫶🏼

304) Ottu (2022) Malayalam movie

Image
അതിഗംഭീരമായ ഒരു കഥയും തിരക്കഥയും ഉണ്ടായിട്ടും അത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയില്ല എന്നു തന്നെ തോന്നി. ഇത് രണ്ടാം ഭാഗം ആണെന്ന് പറയുന്നു ഇനി ഒന്നാം ഭാഗവും മൂന്നാം ഭാഗവും വരാൻ കിടക്കുന്നുവെന്നും. എനിക്ക് ഒരു ശരാശരി അനുഭവം മാത്രായാണ് ചിത്രം അനുഭവപ്പെട്ടത്. Movie : Ottu Genres : Crime, Thriller ഭാഗങ്ങൾ ആയി വലിയ സ്‌ക്കലിൽ കഥ പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയിരിക്കുകയാണല്ലോ അത് കൊണ്ട് തന്നെ ഒരു 3 പാർട്ട്‌ സിനിമ സീരീസ് വരുന്നത് ഒന്നും പുതുമയുള്ളത് അല്ല. 3 ഉള്ളത് 4 ഉം 5 ഉം ഒക്കെയായിമാറും ഉടൻ തന്നെ. ഈ ഒരു സീരിസിന്റെ ഇൻട്രോ എന്ന നിലയിൽ നല്ല രീതിയിൽ പറഞ്ഞ് തുടങ്ങേണ്ടതായിരുന്നു. ഒരു മണിക്കൂർ നാല്പതഞ്ഞു മിനിറ്റ് വരുന്ന ചിത്രത്തിന്റെ ലാസ്റ്റ് 30 മിനിറ്റ് മാത്രം ആണ് ഇന്റെര്സ്റ്റിംഗ് ആയിട്ടുള്ളത്, ബാക്കി അത് വരെ ബോറടിച്ചു കാണേണ്ടി വന്നു. അരവിന്ദ് സ്വാമിയുടെ ശബ്ദം ഇഷ്ടമായില്ല തമിഴ് തന്നെ മതിയാർന്നു. അല്ലെങ്കിൽ ഇപ്പോൾ പുള്ളിയുടെ കഥാപാത്രം തമിഴൻ ആയാൽ എന്താ കുഴപ്പം. ചാക്കോചൻ പൊളിച്ചു.. വേറെ പറയാൻ ആയിട്ടുള്ള പെർഫോമൻസ് ഒന്നും ആർക്കും ഇല്ല. ലാസ്റ്റ് 30 മിനിറ്റ് നന്നയിരുന്നു ഏങ്കിലും പല ചിന്തകളിൽ

303) Rorschach (2022) Malayalam Movie

Image
Rorschach Director : Nisam Bashir  മലയാള സിനിമയിൽ അധികം കണ്ടട്ടില്ലാത്ത അല്ലെങ്കിൽ മലയാള സിനിമക്ക് തികച്ചും പരിചിതമല്ലാത്ത ഒരു മേക്കിങ് രീതി ആണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. തീർത്തും ബാക്കി എന്തിനെക്കാളും ടെക്‌നിക്കൽ വശം മികവ് പുലർത്തിയ സിനിമ. രണ്ടര മണിക്കൂർ സമയം അതിഗംഭീരമായ ഒരു തീയേറ്റർ അനുഭവം 🔥👌🏼 ടെക്നിക്കൽ വശം ഏറ്റവും മുകളിൽ തന്നെ നിൽക്കും എന്നു പറയുമ്പോഴും ബാക്കി എല്ലാം മോശമായി എന്നല്ല. അഭിനയ മികവ് മുതൽ തിരക്കഥ വരെ എല്ലാം തന്നെ ഗംഭീരമാണ്. ചിത്രം തുടങ്ങുന്നത് വലിയ ഒരു മിസ്റ്ററിയിൽ നിന്നുമാണ്, പിന്നീട് അങ്ങോട്ട് ഓരോ നിമിഷവും വളരെ engaging ആണ്. ഒരു കഥാപാത്രത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വന്നു പോകുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ അത്ര കണ്ട് സിനിമയിൽ പ്രാധാന്യം ഉള്ളവർ ആയിമാറുന്നു . ജഗദീഷ്, ബിന്ദു പണിക്കർ ഗ്രേസ് ആന്റണി, ഷറഫുദീൻ 👌🏼. മമ്മൂക്കയെ കുറിച്ച് പറയേണ്ടതില്ലല്ലോ.. ലുക്ക് ആന്റണിയായി അഴിഞ്ഞാടുകയായിരുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ and OST മാരകം. സിനിമയുടെ സോൾ എന്നു വേണേൽ വിളിക്കാം അതിനെ. ആസ്വാദനത്തെ വേറെ ഒരു തലത്തിലേക്ക് എത്തിക്കാൻ അതിന് സാധിച്ചു.. ❤ ഒരു കിടു സൈക്കോള

302) Ponniyin Selvan Part 1 (2022) Malayalam Version

Image
Ponniyin Selavn Part 1 (2022) Director : Mani Ratnam  ഇന്നലെ ഒർജിനൽ തമിഴ് വേർഷൻ കണ്ട്  പകുതിക്ക് വച്ച് തീയേറ്റർ വിടേണ്ട വന്നു. എല്ലാവരെയും പോലെ തമിഴ് ഒന്നും മനസിലാവാത്തത് തന്നെ കാരണം. സിനിമ അതിന്റെ പൂർണതയിൽ തന്നെ ആസ്വദിക്കാൻ ആണ് എന്നും താല്പര്യം.  മലയാളം കാണാൻ ഇന്ന് കയറി കണ്ടു വീണ്ടും. ആദ്യ പകുതി ആദ്യമേ കണ്ടത് കൊണ്ട് വലിയ ഇമ്പാക്ട് ഒന്നും ഉണ്ടായില്ല ഏങ്കിലും എല്ലാം മനസിലായി 😄. മണി രത്നം സിനിമകളിലെ ഫ്രെയിംസും പാട്ടുകളുളുടെയും ഒരു ഫാൻ ആണ് ഞാൻ. ഇവിടെയും അത് തന്നെയാണ് ഏറെ ഇഷ്ടപ്പെട്ടതും.. ഗംഭീര പടം ആണെന്നും അവകാശവാദം ഇല്ലെങ്കിലും നല്ല ഒരു മികച്ച തീയേറ്റർ അനുഭവം ചിത്രം പ്രേക്ഷനു സമ്മാനിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. പിന്നെ ഗംഭീരമായ ഒരു കാര്യം കാസ്റ്റിംഗ് ആണ്.. 🔥👌🏼വിക്രം കാർത്തി ജയം രവി തൃഷ❤❤ പിന്നെ പ്രതേകിച്ചു നന്ദിനി യായി ഐശ്വര്യ റായ് ❤🥹.. മലയാളം സംഭാഷണങ്ങളും അതേ വളരെ മികവ് പുലർത്തുന്നതായിരുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിപ്പാണ് ഇനി. ആദ്യ ഭാഗത്തേക്കാൾ മികച്ചതാവും എന്ന് പ്രതീക്ഷിക്കുന്നു... സിനിമ കാണാൻ പോകുന്നവർ റിസ്ക് എടുക്കാണ്ട് മലയാളം കയറി കാണുക. പിന്നെ പോകുന്നതിന്