Posts

Showing posts from May, 2022

282) John Luther (2022) Malayalam Movie

Image
John Luther (2022)  Director : Abhijith Joseph മുഴുവനായി സംതൃപ്തി തന്ന ഒരു സിനിമയല്ലെങ്കിൽ കൂടി നല്ല ഒരു തീയേറ്റർ ആസ്വാദനം തന്നെയായിരുന്നു ജോൺ ലുദർ. തുടക്കം മുതലേ വളരെ താല്പര്യത്തോടെ ഇരുന്നു കണ്ടു വന്ന ചിത്രത്തിന്റെ അവസാനത്തിൽ കുറച്ചു ലോജിക് പോരായ്മകൾ തോന്നി എന്നത് മാത്രമാണ് ഒരു വലിയ നെഗറ്റീവ് ആയി തോന്നിയത്. ജയേട്ടന്റെ പ്രകടനം ഗംഭീരമായിരുന്നു. ഒരു കൊലപാതകവും ഒരു തിരോധനവും അരങ്ങേരുന്നു പ്രതിയെ കണ്ടെത്താൻ ഉള്ള അന്വേഷണവും അത് കൊണ്ടെത്തിക്കുന്ന പല വഴി തിരുവുകളും എല്ലാം വെറുതെ ഇങ്ങനെ കണ്ടിരിക്കാം. ത്രില്ലർ എന്നു പറയുമ്പോ ഒരുപാട് ത്രില്ലെടിപ്പിക്കുന്ന രംഗങ്ങൾ ഒന്നും ചിത്രത്തിൽ ഇല്ലെങ്കിൽ കൂടി അവസാനം വരെ ഒരു ഒഴുക്കിൽ അങ്ങനെ കണ്ടിരിക്കാൻ പാകത്തിന് ചിത്രം ഒരുക്കിവച്ചിട്ടുണ്ട്. Must തിയേറ്റർ വാച്ച് ഒന്നും അല്ലെങ്കിലും. തീയേറ്ററിൽ പോയി തന്നെ താല്പര്യമുണ്ടെങ്കിൽ ആസ്വദിക്കാം കാരണം ഉഗ്രൻ മേക്കിങ് ആണ് പടത്തിന്റെ...

281) Panchayat S02 (2022)

Image
Panchayat S02 No of Episode : 08 വീണ്ടും ഗംഭീരമായ ഒരു സീസൺ കൂടി.. ഗുലക്ക് പോലെ തന്നെ വളരെ പ്രീയപെട്ടതായി മാറിയ ഒരു ഇന്ത്യൻ ഫീൽ ഗുഡ് സീരീസ് ആണ് പഞ്ചായത്തും, ഗ്രാമീണ ഭംഗിയും കഥാപാത്രങ്ങളുടെ ഏറ്റവും മികവുറ്റ പ്രകടനവും വളരെ റിയലിസ്റ്റിക് ആയ ഒരുപാട് relate ചെയ്യാൻ സാധിക്കുന്ന സന്ദർഭങ്ങളും കോർത്തിണക്കി മനോഹമായി എടുത്തു വച്ചിട്ടുണ്ട്. ആദ്യ സീസൺ അവസാനിപ്പിച്ചത് വലിയ ഒരു ആകാംഷ തന്നെ മുൻനിർത്തിയായിരുന്നു, രണ്ടാം സീസൺ കഴിയുമ്പോഴും ആ ആകാംഷ അവിടെ തന്നെ ബാക്കി വച്ചിട്ടുണ്ടെങ്കിലും ഒരുപാട് നല്ല മുഹൂർത്തങ്ങൾ സീസൺ ഉടനീളവും ഒരുക്കി വച്ചിട്ടുണ്ട്. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം. പുള്ളേര ഗ്രാമത്തിലേക്ക് കാണുന്ന പ്രേഷകനെ കൊണ്ടെത്തുക്കാൻ സാധിച്ചു എന്ന് തന്നെ പറയാം. ഒരുപാട് സന്ദർഭ ഹാസ്യ രംഗങ്ങൾ തിരക്കഥയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് തന്നെ സമയം പോവുന്നത് തന്നെ അറിയില്ല.. 30 മിനിറ്റ് വരുന്ന വെറും 8 എപ്പിസോഡുകൾ ആണ് 2 സീസണിലും.. ആദ്യ സീസണിലെ ആ ദേശീയഗാനം പാടുന്ന സീൻ ആണ് ഇപ്പോഴും മറക്കാൻ കഴിയാത്തത്  സെക്രട്ടറിയും, പ്രധാൻ ജിയും, വികാസും, പ്രഹ്ലതും തമ്മിലുള്ള സൗഹൃദവും മനോഹരമാണ്.. ഇതുവരെയും കണ്ടു തുടങ്ങാത്തവർ

280) 12th Man (2022) Malayalam Movie

Image
Movie : 12th Man (2022) Director : Jeethu Joseph ഒരുപാട് മിസ്റ്ററികൾ നിറഞ്ഞ ഒരു തിരകഥ ഒരു ഒഴുക്കിൽ അങ്ങ് ഇരുന്നു കണ്ടു തീർക്കാം എന്നല്ലാതെ വല്ലാതെ പിടിച്ചിരുത്തുന്ന ഒരു മൂവി ആയിട്ട് ഒന്നും തോന്നിയില്ല, ഒരു പക്ഷേ പുതുമ ഇല്ലാത്ത കഥ പറച്ചിൽ ആയത് കൊണ്ടാവും,ഒരുപാട് രഹസ്യങ്ങൾ.... എല്ലാം ഒന്നും ഊഹിച്ചെടുക്കാൻ സാധിക്കില്ല എങ്കിലും ചിലതൊക്കെ ആർക്കും പ്രേഡക്റ്റ് ചെയ്യാം.. പറയുമ്പോ അതിനെ ഒക്കെ ട്വിസ്റ്റ്‌ എന്ന് വിളിക്കാം പക്ഷേ അതിൽ ആദ്യം പറഞ്ഞത് പോലെ ഒരു വൗ factor പോലെ ഒന്നും ഇല്ല. 11 പേര് ഒത്തു കൂടുന്ന ഒരു ബാച്‌ലർ പാർട്ടി ഒരു ഗെയിമിൽ നിന്നും തുടങ്ങുന്ന ദുരൂഹതകൾ, അങ്ങനെ ബോറടിപ്പിക്കാതെ മുന്നോട്ടു പോകുന്ന തിരക്കഥ. Duration അല്പം കൂടുതൽ ആണ്, പക്ഷെ എന്താണ് ഉണ്ടായത് എന്നറിയാനുള്ള ആകാംഷ അതൊക്ക നിക്കത്തും. ലാലേട്ടൻ എന്നത്തേയും പോലെ തന്നെ നിറഞ്ഞു നിന്നു  മറ്റുള്ളവരുടെ പ്രകടനവും മോശമല്ല. എന്നിരുന്നാലും പൂർണ സംതൃപ്തി ഇല്ലാ. ഒരു പക്കാ ott മേറ്റീരിയൽ തന്നെയാണ് പടം. കണ്ടു വിലയിരുത്തുക.. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടണം എന്നില്ല...

279) Puzhu (2022) Malayalam Movie

Image
#Puzhu (2022) Director : Ratheena  സി കെ രാഘവന് ശേഷം മമ്മുക്കയുടെ ഏറ്റവും മികച്ച കഥാപാത്രം ഇതായിരിക്കും എന്ന് ഒന്ന് രണ്ട് പോസ്റ്റുകൾ ഈയിടെയായി കണ്ടിരുന്നു. അതേ പറഞ്ഞത് ശെരിയാണ് അതിനോട് നൂറു ശതമാനം ഞാനും യോജിക്കുന്നു . പ്രകടന മികവ് കൊണ്ട് കുട്ടൻ എന്ന കഥാപാത്രമായി അദ്ദേഹം വീണ്ടും അത്ഭുതപെടുത്തി. പുഴു അവസാനം വരെ എന്ത് സംഭവിക്കും എന്ന ആകാംഷ പ്രേക്ഷകനെ പിടിച്ചിരുത്തും. ഒരു സ്ലോ പേസ് ഡ്രാമ മൂഡിൽ ആണ് കഥപറിച്ചിൽ, ഒട്ടും തന്നെ ബോറടിച്ചില്ല വളരെ മനോഹരമായിട്ട് തന്നെയാണ് അതിന്റെ അവതരണവും. തുടക്കം മുതൽ അവസാനം വരെ നിറഞ്ഞു നിന്നത് ഇക്ക തന്നെയായിരുന്നു. പലർക്കും ഡിസ്റ്റർബ്ങ് ആയി തോന്നാം ആ കഥാപാത്രം. ആന്റോ ജോസഫ് ഇന്നലെ എഴുതിയ പോസ്റ്റിൽ പറഞ്ഞ പോലെ തന്നെ. ഇക്കാക്ക് വലിയ ഒരു കയ്യടി ഇടക്കൊക്കെ ഇത്തരം സിനിമകളും ചെയ്യുന്നതിന്...തീർച്ചയായും കണ്ടു നോക്കുക.. ഒരു വ്യത്യസ്തമായ അനുഭവം സിനിമ സമ്മാനിക്കും 

278) Gangubai Kathiawadi (2022) Hindi Movie

Image
#GangubaiKathiawadi  Director : Sanjay Leela Bhansali സിനിമ നടി ആവണം എന്ന് സ്വപ്‍നം കണ്ട് ബോംബായിലേക്ക് കാമുകനോടൊപ്പം ട്രെയിൻ കയറിയ ഒരു പതിനെട്ട് കാരി എത്തിപെടുന്നത് കാമാത്തിപുരം എന്ന ഒരു വേശ്യകേന്ദ്രത്തിലേക്കാണ്. ഇനി ഒരിക്കലും താൻ പുറം ലോകം കാണില്ല എന്ന് മനസിലാക്കിയ അവൾ അവിടെയുള്ള മറ്റു നാലായിരത്തോളം വരുന്ന സ്ത്രീകൾക്ക് വേണ്ടി ജീവിക്കാൻ തയ്യാറാകുന്നു. അങ്ങനെ ഗംഗ അവരുടെ സ്വന്തം ഗാംഗുഭായ് ആയി മാറുന്നു. സഞ്ജയ്‌ ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം തികച്ചും മനോഹരമായ ഒരു അനുഭവമാണ് നൽകിയത്. ഒരു അഭിനയത്രി എന്ന നിലയിൽ ആലിയ ഭട്ടിന്റെ ഏറ്റവും മികച്ച പ്രകടനം ഇവിടെ നിങ്ങൾക്ക് കാണാം. കാമത്തിപുരത്തിലെ സ്ത്രീകൾക്ക് വേണ്ടി അവൾ നടത്തുന്ന പോരാട്ടങ്ങൾ എല്ലാം ആകാംഷയോടെ കണ്ടിരിക്കാം. കുറച്ചു ഉള്ളൂ എങ്കിലും അജയ് ദേവ്ഗന്റെ Cameo ഗംഭീരമായിരുന്നു. മൂർച്ചയുള്ള ഒരുപാടു സംഭാഷണങ്ങൾ ചിത്രത്തിൽ വന്നു പോകുന്നുണ്ട്. സിനിമ ബാക്കി വക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു മൂഡ് ആണ്. ഇമോഷണൽ രംഗങ്ങൾ എല്ലാം തന്നെ എടുത്തു പറയേണ്ടതാണ്.. കാണുക ❤

277) CBI 5 The Brian (2022) Malayalam Movie

Image
CBI 5 The Brain  Director : K Madhu ഒരു തരത്തിലും എൻഗേജ് ചെയ്യിപ്പിക്കാതെ നിർവികാരനായി ഞാൻ കണ്ടു തീർത്ത ഒരു സിനിമ, ഒരു പക്ഷേ ഞാൻ മാത്രം ആവില്ല കൂടെ കണ്ടിരുന്ന പലർക്കും ഇതേ അഭിപ്രായം തന്നെ ആയിരിക്കും. വളരെ മോശം അവതരണം, ത്രിൽ ഇല്ലാതെ ത്രില്ലർ എടുത്തു വച്ചിട്ടെന്തുകാര്യം അതാണ് എനിക്ക് ചോദിക്കാൻ ഉള്ളത്.. വലിയ തിരക്കഥ തന്നെയാണ് ഒരുപാട് വഴിത്തിരുവുകൾ കേസ് അന്വേഷണം സാക്ഷ്യം വഹിക്കുന്നുണ്ട് പക്ഷേ ഒരു സീൻ പോലും പ്രേക്ഷനെ പിടിച്ചിരുത്തുന്നില്ല രോമാഞ്ചം കൊള്ളിക്കുന്നില്ല. പിന്നെയും കുറച്ചു ഓളം വന്നത് ജഗതിച്ചേട്ടന്റെ സീനിൽ ആയിരുന്നു.. കുറച്ചേ ഉള്ളൂ എങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം ❤. S N സ്വാമി മൂവി സ്ട്രീറ്റ് അവാർഡ്‌സിൽ പറഞ്ഞ വാക്കുകൾ ഒക്കെ വെറും പ്രൊമോഷണൽ പർപ്പസിനു വേണ്ടി മാത്രമായിരുന്നു എന്ന് മനസിലായി. ക്ലൈമാക്സ്സിൽ ട്വിസ്റ്റ്‌ ഒക്കെ ഉണ്ട് പക്ഷെ അത് കണ്ട് ആദ്യം പറഞ്ഞപോലെ ഒരു തരത്തിലുള്ള റിയാക്ഷനും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്ന് മാത്രം, അത് വലിയ പരാജയമായി മാറി. പടം വിട്ട് ഇറങ്ങുമ്പോ വെറുതെ കയറി എന്ന തോന്നലും 🥲 സേതുരാമ അയ്യർ എപ്പോഴത്തെയും പോലെ അവസാനം വരെ നിറഞ്ഞു നിന്നു. ആകെ മൊത്തത്തിൽ ഒ

276) Jana Gana Mana (2022) Malayalam Movie

Image
JanaGanaMana Director : Dijo Jose Antony Duration : 2H 47 Min  മുന്നിൽ നടക്കുന്നത് സിനിമയാണോ യാഥാർഥ്യമാണോ എന്ന് ഒരു നിമിഷം മറന്നു പോയി, കാരണം ആ 3 മണിക്കൂർ നേരം വേറെ ഒന്നും തന്നെ ചിന്തിക്കാതെ അതിൽ മുഴുകിയിരുന്നുപോയി എന്നിലെ പ്രേക്ഷകൻ. പ്രതീക്ഷ ഉണ്ടായിരുന്നു എന്നാൽ പ്രതീക്ഷക്ക് ഒരുപിടി മുകളിൽ തന്നെയാണ് ചിത്രത്തിന്റെ അവതരണം. രണ്ട് ഘടകങ്ങൾ എടുത്തു പറയാതെ വയ്യ ഇതിന്റെ എഴുത്തും പ്രിത്വിരാജ് എന്ന നടന്റെ ഞെട്ടിക്കുന്ന പ്രകടനവും. Writer ഷാരിസ് മുഹമ്മദ്‌ വലിയ ഒരു കയ്യടി അർഹിക്കുന്നുണ്ട്. അന്ന് പ്രെസ്സ് മീറ്റിൽ കണ്ട അദ്ദേഹത്തിന്റെ കോൺഫിഡൻസ് ലെവൽ ഇതിന്റെ സംഭാഷണങ്ങളിലങ്ങേയറ്റം കാണാം സാധിക്കും.. രോമാഞ്ചമടുപ്പിക്കുന്ന ചില രംഗങ്ങൾ ഉണ്ട്, സെക്കന്റ്‌ ഹാഫ് ശരിക്കും ഗംഭീരമാക്കി. ഓരോ സീൻ അവസാനിക്കുമ്പോഴും ഇനി എന്ത് സംഭവിക്കും എന്നറിയാൻ ഉള്ള ആകാംഷയാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് സിനിമ അവസാനിപ്പിച്ചതും വലിയ ഒരു ആകാംഷ ബാക്കി വച്ചു കൊണ്ടാണ്.. ഒരു രണ്ടാം ഭാഗം തീർച്ചയായും അനിവാര്യമാണ്. ഉടൻ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.. ❤ തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കുക 🔥

275) The King of pigs (2022) Korean Drama

Image
 കൊറിയൻ ott platform ആയ tving ഇറക്കിയ ഒരു അത്യഗ്രൻ ത്രില്ലർ ഡ്രാമയാണ് The King of Pigs വെറും 12 എപ്പിസോഡുകൾ മാത്രമുള്ള വളരെയധികം ഗ്രിപ്പിങ് ആയ ഒരു ത്രില്ലർ Drama : The King of Pigs (2022) No of Episode : 12 Genre : Thriller, Mystery, Crime ഒരു സ്കൂൾ വയലൻസ് വിക്റിം ഇരുപത് വർഷങ്ങൾക്ക് ശേഷം തന്നെ പണ്ട് ഉപദ്രവിച്ചവർക്ക് എതിരെ revenge എടുത്താൽ എങ്ങനെ ഉണ്ടാവും. അതാണ് ഡ്രാമയുടെ ചുരുക്കം. തുടക്കം മുതൽ തന്നെ പിടിച്ചിരുത്തുന്ന ഒരുപാട് തലത്തിലൂടെയാണ് ഡ്രാമ കഥ പറഞ്ഞു പോകുന്നത്. ഒട്ടും ബോറടിപ്പിക്കാതെ പാസ്റ്റും പ്രേസേന്റും അതി ഗംഭീരമയാണ് ഡ്രാമ എടുത്തു വച്ചിരിക്കുന്നത്.  കഥയുടെ മുന്നോട്ടുള്ള യാത്രയിൽ ഇടക്ക് വരുന്ന കിടിലൻ ട്വിസ്റ്റുകൾ എല്ലാം അമ്പരപ്പിക്കുന്നതായിരുന്നു.. തീർച്ചയായും കണ്ടു നോക്കുക നിരാശപ്പെടുത്തില്ല ❤