Posts

Showing posts from March, 2022

271) RRR Movie Thoughts

Image
RRR (2022) Director : S S Rajamouli ഗംഭീര തീയേറ്ററിൽ അനുഭവം തന്നെയാണ് RRR പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത്, എന്നാൽ അത് പൂർണമായി അനുഭവിച്ചറിയണം എങ്കിൽ ഒരുപക്ഷെ ഒർജിനൽ ഭാഷയായ തെലുഗിൽ തന്നെ കാണേണ്ടി വരും. പറയാൻ കാരണം വേറൊന്നും അല്ല നല്ല ബോറൻ ഡബ്ബിങ് തന്നെ ആയിരുന്നു മലയാളം. വളരെ ശോകം ഒരുതരത്തിലും ഇമോഷണലി connect ചെയ്യാൻ പറ്റിയില്ല. സംഭാഷങ്ങൾ ഒക്കെ മോശം. ഞെട്ടിക്കുന്ന മേക്കിങ് ആണ് ഏറ്റവും വലിയ പോസിറ്റീവ്. രാജമൗലി എന്ന ക്രാഫ്റ്മാന്റെ മികവ് വീണ്ടും വരച്ചുകാട്ടിയ ഉഗ്രൻ മേക്കിങ്. കഥയും തിരക്കഥയും പുതുമയുള്ളത് അല്ല. ഡബ്ബിങ് മോശമായത് കൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാൻ ഇല്ല. തെലുഗ് or തമിഴ് ആണേൽ കൊള്ളാമായിരുന്നു. സീരിയസ് സിറ്റുവേഷനിൽ പോലും വരുന്ന ചില സംഭാഷണങ്ങൾ കേൾക്കുമ്പോ ചിരിയാണ് വന്നത്.. Pre ഇന്റർവെൽ sequence ufff👌🏼👌🏼 ഗംഭീരം. 🔥 അതാണ് സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്. 3D യിൽ ഒക്കെ കാണാൻ ഉള്ളത് ഉണ്ടോന്ന് സംശയമാണ്. പ്രകടനം രണ്ട് പേരും തകർത്തു 👌🏼സിനിമ സ്വയം കണ്ട് വിലയിരുത്തുക. തീയേറ്ററിൽ നല്ല ഒരു visual ട്രീറ്റ്‌ സിനിമ എന്തായാലും സമ്മാനിക്കും 👍🏼

270) Salute (2022) Malayalam Movie Review

Image
Salute (2022) Director : Roshan Andrews Streaming on Sony LIV  സല്യൂട്ട് ഒരു ഗംഭീരപടം അല്ല, എന്നാൽ ഒരു മോശം പടമാണ് എന്ന് പറയാനും കഴിയില്ല. ഒരു സാധാരണ ഇൻവെസ്റ്റിഗഷൻ ത്രില്ലർ സിനിമ, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ ഇല്ല, നായകന്റെ അതി സാമാർഥ്യം അവസാനം വരെ താൽപര്യത്തോടെ കണ്ടിരിക്കാം, പിന്നെ ഒരു ഇൻവെസ്റ്റിഗഷൻ ഡ്രാമ ആയത് കൊണ്ട് തന്നെ അവസാനം വരെ എന്ത് ഉണ്ടാവും എന്നറിയാൻ ഉള്ള ആകാംഷ എന്നെ പിടിച്ചിരുത്തി. തിരക്കഥ നല്ല രസകരമാണ് കേസിൽ ഉണ്ടാവുന്ന ചെറിയ ചെറിയ വഴിത്തിരുവുകൾ എല്ലാം മികച്ച രീതിയിൽ എടുത്ത് വച്ചിട്ടുണ്ട് . ദുൽഖർ പതിവ് പോലെത്തന്നെ അവസാനം വരെ നിറഞ്ഞു നിന്നു. മനോജ്‌ കെ ജയന്റെ കഥാപാത്രവും നല്ലതായിരുന്നു. സിനിമ അവസാനിച്ചപ്പോഴും പൂർണമായ ഒരു സംതൃപ്തി ഇല്ല. എന്നാലും ഒരു മോശം സിനിമക്ക് വേണ്ടി സമയം കളഞ്ഞു എന്ന് തോന്നിയതും ഇല്ല. കണ്ടു വിലയിരുത്തുക.... ആകെ മൊത്തത്തിൽ ആദ്യം പറഞ്ഞ പോലെ പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു സാധാരണ ഇൻവെസ്റ്റിഗഷൻ സിനിമ..

269) Pada (2022) Malayalam Movie

Image
പട (2022) സംവിധാനം : കമൽ കെ എം  പട ഗംഭീരമായ ഒരു തിയേറ്റർ അനുഭവം ആയിരുന്നു. ഇത് ഒരു യഥാർത്ഥ സംഭവം ആയത് കൊണ്ട് തന്നെ കൂടുതൽ പറയാൻ ഇല്ല. ആ യഥാർത്ഥ സംഭവത്തിന്റെ ഏറ്റവും മികച്ച ഒരു സിനിമവിഷ്കാരണം. ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യവും തീവ്രതയും കാണുന്ന പ്രേക്ഷകനെ അവസാനം വരെ പിടിച്ചിരുത്താൻ സിനിമക്ക് തീർച്ചയായും സാധിച്ചിട്ടുണ്ട്. 96 ൽ നടന്ന ഒരു പ്രതിഷേധം. കേരള സർക്കാർ പാസ്സാക്കിയ ആദിവാസി ഭൂനിയമ ബേദഗതി ബില്ല് പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചു നാല് പേര് ചേർന്ന് പാലക്കാട് കളക്ടറേറ്റ് ഓഫീസിൽ കളക്ടറെ ബന്ധിയാക്കി നടത്തിയ ഒരു protest. അതിനെ അതേ പോലെ സിനിമയിൽ എടുത്തു വച്ചിട്ടുണ്ട്. പച്ചയായ രാഷ്ട്രീയം സംസാരിച്ച ചിത്രം, ഓരോ സംഭാഷണങ്ങളും അത്രക്കണ്ടു തീവ്രമായിരുന്നു. സിനിമ അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിലേക്ക് എത്തുന്നത് ക്ലൈമാക്സ്‌ പോർഷനിൽ ആണ്. അവസാന ഭാഗങ്ങൾ തികച്ചും ഗംഭീരമായിരുന്നു. തീർച്ചയായും തീയേറ്ററിൽ നിന്ന് കാണാം. നല്ല ഒരു അനുഭവം സിനിമയിൽ നിങ്ങൾക്ക് ഒരുക്കി വച്ചിട്ടുണ്ട്.

268) Etharkkum Thunindhavan (2022) Tamil Movie

Image
 #etharkkumthunindhavan  (2022) Director - Pandiraj  Duration - 2H 30 min കണ്ടു മടുത്ത കഥയാണ് എങ്കിലും കണ്ടിരിക്കാൻ പാകത്തിന് പണ്ഡിരാജ് പടത്തെ എടുത്തു വച്ചിട്ടുണ്ട്. പ്രതീക്ഷിച്ച പോലെ ഓവർ സെന്റി സീനുകളോ വെറുപ്പികലുകളോ തോന്നിയില്ല. പലർക്കും ഇഷ്ടപെടാത്ത ക്ലൈമാക്സ്‌ വരെ എനിക്ക് വർക്ക്‌ ആയി. പാണ്ഡിരാജ് സിനിമകൾ എല്ലാം തന്നെ സ്ഥിരം അവതരണം ആയിരിക്കും പാസം ഇല്ലാതെ ഒരു സിനിമയും ഉണ്ടാവില്ല. ഇവിടേക്ക് വരുമ്പോഴും മാറ്റം ഒന്നുമില്ല, എങ്കിലും എന്തോ അദ്ദേഹത്തിന്റെ മുമ്പത്തെ ചില ചിത്രങ്ങൾ വച്ചു നോക്കുമ്പോൾ അത്ര വെറുപ്പിക്കൽ ആയിട്ടൊന്നും തോന്നിയില്ല. ഉള്ള കഥയെ അത്യാവശ്യം നല്ല രീതിയിൽ എടുത്തു വച്ചിട്ടുണ്ട്. ഇമ്മന്റ് ബിജിഎം 👌🏼 ശരണ്യ പൊൻവണ്ണൻ, സത്യരാജ് combo എന്തായാലും രസകരമായിട്ടുണ്ട്. ഒരുപാട് ചളികൾ കൊണ്ട് അഭിഷേകമാണ്, ചിലത് ഒക്കെ കല്ലുകടി ആയി തോന്നിയെങ്കിലും ചിലത് കൊള്ളാം. സൂരിയെ ഒന്നും വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ല എന്നു തോന്നി. ഇമോഷണൽ പാസം രംഗങ്ങൾ എല്ലാം പാകത്തിന്. നായിക പ്രിയങ്ക ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. As usual സൂര്യയുടെ പ്രകടനം ഗംഭീരമാണ്. ക്ലൈമാക്സ്‌ ഓവർ ആക്കാതെ വെറൈറ്റി ആക്കാൻ ന

267) Bheeshma Parvam (2022) Malayalam movie

Image
ഭീഷമ പർവ്വം (2022) ഡയറക്ടർ : അമൽ നീരദ്  ഒരു സംവിധായകന്റെ മികവ് എന്താണ് എന്ന് തികച്ചും വരച്ചു കാട്ടിയ അവതരണം, ബാക്കി എന്തൊക്കെ പോരാ എന്നു പറഞ്ഞാലും ഇതിന്റെ അവതരണം വേറിട്ടരനുഭവം തന്നെയായിരുന്നു. ബീഷ്മ തീയേറ്ററിൽ തന്നെ, കയ്യടിച്ചു ആരവത്തോടെ കാണണ്ടേ സിനിമ തന്നെയാണ്.🔥 കയറിയ തീയേറ്ററിൽ സൗണ്ട് തീരെ പോരായിരുന്നു, ഒരുപാട് സംഭാഷങ്ങങ്ങൾ ശെരിക്ക് കേട്ടത് പോലും ഇല്ല. എങ്കിലും അനുഭവം ഗംഭീരമായിരുന്നു. എങ്ങനെ എവിടെ പക്കയായി സ്ലോ മോഷൻ വെക്കണം എന്ന് കൃത്യമായി സംവിധായകന് അറിയാം, സുശീൻ ശ്യാമിന്റെ മികവുറ്റ പശ്ചാത്തല സംഗീതം  കൂടി അയപ്പോ ഒക്കെ പെർഫെക്ട്, പ്രതേകിച്ചു fight സീനുകൾ 👌🏼🔥 മഹാഭാരതം റഫറൻസ് ഒരുപാട് ഉണ്ട് 👌🏼ഇക്ക, എന്ന ഒരു സ്ക്രീൻ പ്രെസെൻസ് ആണ് 🔥👌🏼നല്ല ഒരു തീയേറ്ററിൽ തന്നെ കയറിക്കണ്ടു ആസ്വദിക്കുക.

266) Valimai (2022) Tamil Movie

Image
Valimai (2022) Director : H Vinod  Duration : 2h 57 min Pre ഇൻ്റർവെൽ ഉഗ്രൻ bike chase stunt പോസ്റ്റ്‌ ഇന്റർവെൽ തുടക്കത്തിലേ ബസ്സ് fight ഇത് രണ്ടും മാത്രമേ ആകെ ഒരു പോസിറ്റീവ് എന്നു പറയാൻ പറ്റുള്ളൂ. ബാക്കി എല്ലാം തന്നെ സ്ഥിരം കണ്ടു വരുന്ന അജിത് സിനിമകളിലെ പാട്ടേൺ തന്നെയാണ്. ആക്ഷൻ ത്രില്ലർ എന്ന പേരിനോട് കുറച്ചെങ്കിലും നീതി പുലർത്തിയിട്ടുണ്ട്, pre ഇന്റർവെൽ ബൈക്ക് സ്റ്റണ്ട് ശെരിക്കും ആശ്ചരിച്ചുനോക്കിയിരുന്നു. അമ്മ തമ്പി പാസം കണ്ടു കണ്ടു മടുത്തു. പിന്നെ ഈ സാരോഭദേശവും, ഒറ്റ ഉപദേശം കൊണ്ട് എത്ര പേരാണ് നന്നായത് 😄. വന്നു വന്ന് ഇതില്ലാത്ത ഒരു സൂപ്പർ സ്റ്റാർ പടം ഇല്ല എന്നായി. H വിനോദും ഇങ്ങനെ മാറി 🥲 പുള്ളിക്കാരന്റെ മുന്നത്തെ അജിത്തിനെ വച്ചുള്ള നേർകൊണ്ട പറവയ് ഏറ്റവും മികച്ച റീമേക്കുകളിൽ ഒന്നായിരുന്നു. ഇവിടെയും അജിത് വേറെ ലെവൽ, സിനിമയിൽ അണിനിരന്ന മലയാളി സാനിദ്യങ്ങൾ എല്ലാവരും 👌🏼എന്തായാലും ആദ്യം പറഞ്ഞ രണ്ട് ഘടകങ്ങൾക്കു മാത്രമായി ടിക്കറ്റ് എടുക്കാം വേണമെങ്കിൽ