Posts

Showing posts from February, 2022

265) Aarattu (2022) Malayalam movie

Image
Movie : Aarattu (2022) Language : Malayalam Genre : Mass Entertainer Duration : 2H 47 Min  പടം എങ്ങനെയാവും എന്നുള്ള മുൻ‌കൂർ ധാരണ ടീസർ കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസിലായിട്ടുണ്ടാവും. Unrealistic എന്ന ടാഗ് ലൈൻ വച്ചത് നന്നായി. പക്ഷേ  ഇതിന്റ ക്ലൈമാക്സ്‌ ഒരു പടുദുരന്തമായിട്ടാണ് തോന്നിയത്, അപ്പോൾ ചോദ്യം അതുവരെ നന്നായിരുന്നോ എന്നാവും, കണ്ടിരിക്കാം വെറുതെ, ഇത്രയൊക്കെയേ ഇതിൽ ഉണ്ടാവു എന്ന ധാരണ വലിയ നിരാശയിലേക്ക് പോയില്ല  ഏറ്റവും മികച്ച രണ്ട് കാര്യങ്ങളിൽ ഒന്ന് പശ്ചാത്തല സംഗീതമാണ്. 👌🏼പിന്നെ ലാലേട്ടന്റെ സ്ക്രീൻ പ്രെസെൻസ്. മെലിഞ്ഞു ഭായങ്കര ലുക്ക്‌ ആയി പുള്ളി .ഒരു ഹാർഡ് കോർ ലാലേട്ടൻ ഫാൻ ബോയ് എന്നനിലയിൽ അവസാനം വരെ അദ്ദേഹത്തെ ഇങ്ങനെ കണ്ടിരിക്കാൻ തന്നെ രസം ആണ്. വേറെ ഒരു പോസിറ്റീവും ഞാൻ കണ്ടില്ല. ചളികൾ വാരിക്കോരി വിതറിയത് പഴയ ലാലേട്ടൻ തന്നെ ചെയ്തു ഗംഭീരമാക്കിയ പടങ്ങളിലെ ഐകോണിക്ക് സംഭാഷണങ്ങൾ കൂട്ട് പിടിച്ചാണ്. ഒരെണ്ണം പോലും ഏറ്റില്ല 😄🌚. വെറുതെ ഫോഴ്സ് ചെയ്ത് കുത്തികയറ്റിയേക്കുന്നു. എന്തരോ എന്തോ 🥲 ലാസ്റ്റിലേക്ക് വരുകയാണെൽ ഒരു പരിധിവരെ ഒക്കെ കണ്ടിരിക്കാം. ബട്ട്‌ ക്ലൈമാക്സ്‌ ഉഫ് വേണ്ടാരുന്നു അങ്ങനെ 🥲

264) Birthday Card (2016) Japanese Movie

Image
സ്കൂൾ ക്വിസ് കോമ്പറ്റിഷനിൽ പരാജയപെട്ടു വിഷമിച്ചു നടന്നു വരുന്ന നരിക്കോ അമ്മയുമായുള്ള ഒരു വാക്ക് തർക്കത്തിന്റെ ഇടയിൽ ചോദിക്കുകയുണ്ടായി അമ്മ ആഗ്രഹിച്ച പോലെയാണോ അമ്മ ഇപ്പോൾ ജീവിക്കുന്നത് എന്ന് എന്നാൽ അതിനു ഉത്തരം പറയാൻ അവളുടെ അമ്മക്ക് കഴിഞ്ഞില്ല.. അല്ലെങ്കിലും ആരാണ് ആഗ്രഹിച്ച പോലെ ഇവിടെ ജീവിക്കുന്നത്....?  മാനുഷിക വികാരങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തു മുന്നോട്ടു പോകുന്ന മനോഹരമായ ഒരു ജപ്പനീസ് ചലച്ചിത്രമാണ് Birthday card. Movie : Birthday Card (2016) Language : Japanese Genre : Emotional, Family, Drama, ഇതു ഒരു ഇമോഷണൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന മൂവി തന്നെയാണ് എന്നിരുന്നാലും, ഈ സിനിമ മുഴുവനായി കരച്ചിൽ മാത്രമാണ് സമ്മാനിക്കുക എന്ന ധാരണ വേണ്ട. ഒരുപാട് സന്തോഷിപ്പിക്കുന്ന മുഹൂർത്ഥങ്ങളും അതിലുണ്ട്. നൊരിക്കയുടെ ജീവിതയാത്രയാണ് സിനിമ. കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല, അത് കണ്ടു അനുഭവിച്ചറിയുന്നതാണ് അതിന്റെ ഭംഗി. വളരെ പതിഞ്ഞ താളത്തിൽ ആണ് അതിന്റെ കഥപറച്ചിൽ. ചുരുക്കി പറഞ്ഞാൽ ഒരു ഷോർട് ലൈഫ് ജേർണേ എന്നു വിശേഷിപ്പിക്കാം. കാണുന്നവന്റെ കണ്ണും മനസ്സും നിറയും എന്ന് തീർച്ച എന്നാൽ അത് സങ്കടം കൊണ്ടാവില്ല മറ

263) Reset (2022) Chinese drama

Image
Drama : Reset (2022) Language : Chinese No of Episodes : 15 Episode Duration : 38 - 40 min Genres : Time Loop, Mystery, Thriller ഒരു പകൽ, ബസ്സിലിരുന്ന് താൻ സഞ്ചരിക്കുന്ന ബസ്സ്‌ പൊട്ടിത്തെറിക്കുന്നത് ലിഷി ഖിങ് എന്ന ചെറുപ്പക്കാരി സ്വപ്നം കണ്ട് അതെ ബസ്സിൽ തന്നെ ഞെട്ടി എഴുനേൽക്കുന്നു. അത് വെറുമൊരു സ്വപനം മാത്രമാണ് എന്നു കരുതിയ അവൾക്ക് തെറ്റി, സത്യാവസ്ഥയിൽ താൻ സ്വപ്നത്തിൽ കണ്ടപോലെ തന്നെ ബസ്സ് ഒരു റിവർ ബ്രിഡ്ജ് എത്തുന്നത്തോടെ പൊട്ടിത്തെറിക്കുന്നു. എന്നാൽ അവൾ മരിക്കുന്നില്ല, വീണ്ടും നേരത്തെ അവൾ ഞെട്ടിയുണർന്ന അതേ സ്ഥലത്ത്,അതെ സമയത്ത്, അതേ ദിവസത്തിൽ അവൾ വീണ്ടും ഉണരുന്നു. വീണ്ടും സംഭവയ്ച്ചതുതന്നെ സംഭവിക്കുന്നു... താൻ ഒരു ലൂപ്പിൽ അകപെട്ടു എന്നു മനസിലാക്കാൻ അവൾക്ക് ഇതുപോലെ രണ്ടു മൂന്ന് സൈക്കിൾ വേണ്ടി വന്നു. ഓരോ സമയവും താൻ ഞെട്ടി ഉണരുമ്പോൾ തന്റെ അടുത്തിരുന്ന ചെറുപ്പകാരനും തന്റെ അതേ ലൂപ്പിൽ പെട്ടിരിക്കുകയാണ് എന്ന് മനസിലാകുന്ന നേരം, മുന്നോട്ട് ഇനി അവർക്ക് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്ങനെയാണ് ബസ്സ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്തി അതിൽ ഉള്ള മറ്റു യാത്രയ്ക്കാരെ രക്ഷിക്കുക. തികച്ചും ഗംഭീരമ

262) Bulgasal: Immortal souls (2021) Korean Drama

Image
Bulgasal: Immortal souls (2021) No of Episodes : 16 Genre : Fantasy, Thriller, Supernatural, Mystery ഒരു പക്ഷെ അധികം പേരും ഇങ്ങനെ ഒരു ഡ്രാമയെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാവില്ല. Tvn - Netflix ഡ്രാമകൾ അങ്ങനെ നിരാശയക്കാറില്ല. ഒരുപക്ഷെ ഒരു വലിയ താരനിര ഒന്നും ഇല്ലാത്തതിനാൽ ആവാം. എന്തായാലും 40 ബില്യൺ വൺ ഡോളർ ഒക്കെ മുടക്കി പ്രൊഡ്യൂസ് ചെയ്ത ഡ്രാമ ആണ്, അതിന്റെ ക്വാളിറ്റി കാണുമ്പോൾ മനസിലാവും. എന്നാൽ വിചാരിച്ച റേറ്റിംഗ് ഒന്നും ഡ്രാമക്ക് കിട്ടിയില്ല. അറനൂറു കൊല്ലങ്ങൾക്കുമുമ്പ് ഒരു രാത്രി നടന്ന കുറച്ചു നിഗൂഢതയാർന്ന സംഭവങ്ങൾ, തന്റെ കുടുംബത്തെ ശിതിലമാക്കി സ്വന്തം ആത്മാവിനെയും  കയ്ക്കലാക്കി തന്നെ ഒരു ബുൾകസൽ ആക്കി മാറ്റിയ തനിക്ക് മുന്നേ ബുൾകസൽ ആയിരുന്ന സ്ത്രീയെ തേടി ഇക്കാലമത്രയും അലയുകയാണ് ടാൻ ഹ്വാൾ. മരണമില്ലാത്ത താൻ അവളുടെ ഇനിയുള്ള പുനർജ്ജന്മങ്ങളിൽ എല്ലാം അവളെ തേടി പിടിച്ചു വധിച്ചു തന്റെ പക വീട്ടൽ ആണ് അയാളുടെ ഉദ്ദേശം. ബുൾകസൽ തന്റെ ആത്മാവിനെ കയ്ക്കലാക്കിയ നിമിഷം മുതൽ താൻ ഒരു ബുൾകസൽ ആയി മാറുന്നു, ആത്മാവ് സ്വീകരിച്ച ആൾ മനുഷ്യനും. ബുൾകസൽ എന്നാൽ ആത്മാവില്ലാത്തവൻ, മരണമില്ലാത്ത മോൺസ്റ്റർ, മനുഷ്യ രക്തം ഊറ്

261) Snowdrop (2021) Korean Drama

Image
Drama : Snowdrop (2021) No of Episodes : 16 Episode Duration : 1h 30 min Genre : Melodrama, Romance ഫസ്റ്റ് of all Rest in peace to കിം മി സൂ. ഡ്രാമയിൽ യു ജംഗ് മിൻ എന്ന കഥാപാത്രം അവതരിപ്പിച്ച അഭിനയത്രിയായിരുന്നു, ഡ്രാമയുടെ ഇടയിൽ പെട്ടെന്ന് സംഭവിച്ച പുള്ളിക്കാരിയുടെ വേർപാട് ഞെട്ടിക്കുന്നതായിരുന്നു. 💐 ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വന്ന snowdrop അവസാന എപ്പിസോടും ഇന്ന് അങ്ങനെ കണ്ടു തീർത്തു. പ്ലോട്ട് വായിച്ചപ്പോൾ തന്നെ തോന്നി നല്ല complicated ആയ ഒരു ഡ്രാമ തന്നെയാണ് വരാൻ പോകുന്നത് എന്ന് അത് കൊണ്ട് തന്നെ സാധാരണ ഗതിയിൽ ഉള്ള ഒരു ഡ്രാമറ്റിക് സ്റ്റൈൽ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല. നോർത്തും സൗത്തും തമ്മിലുള്ള കഥകൾ എപ്പോഴും സംഭവബഹുലം ആയിരിക്കും. ഒരു നോർത്തു കൊറിയൻ spy സൗത്തിൽ വന്ന് തന്നിലില്പിച്ച ദൗത്യം നിറവേറ്റുന്നതിനായി പോരാടുന്നതിനിടയിൽ ഒരു രാത്രി ചോരയിൽ വാർന്നു ലേഡിസ് ഡോർമെറ്ററിയിൽ എത്തിപെടുന്നതും ശേഷം അവിടെയുള്ള നാല് ചെറുപ്പകാരികൾ സത്യമറിയാതെ അയാളെ സഹായിക്കാൻ തയ്യാറാവുകയ്യും ശേഷം അവിടെ അവർക്കിടയിൽ പിന്നീട് അങ്ങോട്ട് അരങ്ങേരുന്ന സംഭവങ്ങൾ ആണ് ഡ്രാമ പറഞ്ഞു പോകുന്നത്. ഒരു പക്കാ മെലോ

260) All of Us Are dead (2022) Netflix Orginal

Image
  All of Us Are Dead (2022) Netflix Orginal Korean drama No of Episodes : 12 Genre : Zombie Thriller (Spoiler free) No matter what, always stick to the content, there is no comprises, and its very brutal 🔥 ഈ അടുത്ത് വന്ന ഒട്ടുമിക്ക netflix ഒർജിനൽ ഡ്രാമയും worth watching ആയിരുന്നു. ഓരോ മാസവും കൂടുതൽ മികച്ച കൊറിയൻ കോൺടെന്റ് കൊണ്ടുവരാൻ അവർ ശ്രമിക്കുന്നുണ്ട്. ഇവിടേക്ക് വരികയാണെങ്കിൽ ഞാൻ ഈ അടുത്ത് കണ്ടതിൽ ഏറ്റവും മികച്ച zombie ത്രില്ലർ എന്നു നിഷ്പ്രയാസം പറയാം. സോമ്പി എന്ന concept തന്നെ ഇപ്പൊൾ ഒരു ക്‌ളീഷേ ആയി മാറി, അതുകൊണ്ട് തന്നെ ആളുകൾക്ക് താല്പര്യവും കുറഞ്ഞു. പക്ഷെ ഒരു സോമ്പി ഫാനിന് ത്രില്ലടിച്ചു കാണാൻ പറ്റിയ ഒരു മികച്ച ഡ്രാമയാണ് all of us are dead. ഇതേ പേരിൽ തന്നെ ഉള്ള ഒരു വെബ്ട്ടൂൺ അടപ്റ്റേഷൻ ആണ് ഡ്രാമ. സാധാരണ netflix ഡ്രാമകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ 12 എപ്പിസോഡുകൾ ഉണ്ട് അതുമാത്രമല്ല എപ്പിസോഡ് ലെങ്തും കുറച്ചു കൂടുതൽ ആണ്. ചിലപ്പോൾ ഇടക്ക് പലർക്കും ലാഗ് തോന്നിയേക്കാം അത് understandable ആണ് because they slowly increasing the intensity of the situation. മേക്കിങ് എടുത്തു പറയേണ്ട  ഒ

259) Our Beloved Summer (202) Korean Drama

Image
Our Beloved Summer (2021) Genre : Slice of Life, Romance, Melodrama No Of Episode : 16 The witch part 1 & Iteawon Class ഇവ ഇരണ്ടിലും നമ്മളെ അത്ഭുതപെടുത്തിയ നായിക കിം ഡാ മി പ്രധാന കഥാപാത്രത്തിൽ എത്തുന്ന വളരെ മികച്ച ഒരു ഡ്രാമ എന്ന തീർത്തും വിശേഷിപ്പിക്കാവുന്ന ഒരു ഡ്രാമയാണ് Our Beloved Summer. ഇന്നലെയാണ് ഇതിന്റെ അവസാനത്തെ എപ്പിസോഡ് ഇറങ്ങിയത്. വെറുമൊരു റൊമാന്റിക് ഡ്രാമ എന്നതിലുപരി മാനുഷിക ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു മുന്നോട്ട് പോകുന്ന മികച്ച തിരക്കഥ. ആദ്യ 3 എപ്പിസോഡുകൾ എനിക്ക് നല്ല ബോറിങ് ആയിട്ടായിരുന്നു തോന്നിയത്. പക്ഷെ 4 ൽ നിന്നും പിന്നെയങ്ങോട്ട് തികച്ചും സംതൃപ്തി തരുന്ന ഒരുപാട് മനോഹരമായ മുഹൂർത്തങ്ങളിലൂടെ ഡ്രാമ കടന്നു പോകുന്നുണ്ട്. എനിക്ക് ഒരു പുതുമ തോന്നിയ ഒരു കാര്യം allmost എല്ലാ എപ്പിസോഡുകളുടെയും തുടക്കത്തിൽ പറഞ്ഞു പോകുന്ന ഒരു character വോയ്സ് narration ഉണ്ട്. അത് അതിമനോഹരമാണ്. ഇതിലെ നാല് പ്രധാന കഥാപാത്രങ്ങളുടെയും side of stories അതിൽ നിന്നും നന്നായി പ്രേക്ഷന് മനസിലാക്കി തരുന്നു.  പേരിനൊരു 2nd ഹീറോ എന്നല്ലാതെ കഥയിൽ നായകന് തുല്യമായ പ്രാധാന്യം 2nd hero ക്കും നൽകുന്നത് kd

258) Mudhal Nee Mudivum Nee (2022) Tamil Movie

Image
  #MudhalNeeMudivumNee   (2022) Tamil | Feel Good | Duration : 2H 28 min ഇങ്ങനെ ഒരു തമിഴ് പടം ഇറങ്ങിയിട്ടുണ്ട് എന്ന് അറിയുന്നത് തന്നെ ഒരു ഫ്രണ്ട് പറഞ്ഞപ്പോൾ ആണ്. ഒരുപാട് നല്ല റീവ്യൂ കണ്ടത് കൊണ്ടാണ് കാണാം എന്നു വിജാരിച്ചത്. എന്തായാലും സംഗതി ഒരു repetitive സ്റ്റോറി ലൈൻ തന്നെയാണ്, 96 June എന്നിങ്ങനെ നമ്മൾ കണ്ടു വന്നിട്ടുള്ള ഒരുപാട് പടങ്ങൾ സിനിമ കാണുമ്പോൾ മനസിലേക്ക് ഓടി വരും. എങ്കിലും നല്ല ഒരു ഫീൽ അവസാനം വരെ സിനിമക്കുണ്ട്. ❤️ ലാസ്റ്റിൽ സിഡ്‌ ശ്രീറാം ന്റെ ഒരു ഉഗ്രൻ സോങ് കൂടെ ആയപ്പോ സംഗതി ഉഷാർ. ഒരുപാട് നല്ല മുഹൂർത്തങ്ങൾ സിനിമ മൊത്തം ഒരുക്കി വച്ചിട്ടുണ്ട്.. ആകെ മൊത്തത്തിൽ Worth watch ആണ്

257) Isa Pa With Feelings (2019) Philippine Movie

Image
  Isa Pa With Feelings (2019) Language : Philippine Genre : Romance, Feel Good Duration : 1h 44 min ഫിലിപ്പിയൻ ഫീൽ ഗുഡ് സിനിമകൾ കാണാൻ ഒരു പ്രത്യേക ഫീൽ ആണ്.. ഒരുപക്ഷേ ഇതു മാത്രം അവരുടെ പ്രധാന ജോണർ ആയതുകൊണ്ടാണോ എന്ന് അറിയില്ല. കാണുന്ന സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചം.ഇവിടെ കഥയിലേക്ക് വരുകയാണെങ്കിൽ Maara എന്ന പേരുള്ള Architect ബോർഡ് exam നു prepare ചെയ്യുന്ന ഒരു ചെറുപ്പകാരിയും അവളെ sign language പഠിപ്പിക്കുവാൻ വരുന്ന gaali എന്ന ഒരു ചെറുപ്പക്കാരനും തമ്മിലുള്ള relationship ആണ് സിനിമ പറയുന്നത്. Gaali ക്ക് സംസാരശേഷി മാത്രമല്ല ചെവി കേൾക്കുവാനും കഴില്ല. കൂടുതൽ നീട്ടണ്ട ആവശ്യമില്ലല്ലോ, സ്വാഭാവികമായി അവർക്കിടയിൽ ഉണ്ടാവുന്ന സംഭവങ്ങൾ ഊഹിച്ചെടുക്കാം.. എന്നാലും അവസാനം വരെ കണ്ടിരിക്കാൻ നല്ല രസമാണ്. ആകെ മൊത്തത്തിൽ ഒരു മനോഹര ഫീൽ ഗുഡ് സിനിമ ❤️

256) Bro Daddy (2022) Malayalam Movie

Image
  #brodaddymovie Duration : 2H 39 min Overall പടം ഒത്തിരി ഇഷ്ടം ആയി. ഇന്നലെ വരെ വന്ന മാർക്കറ്റിംഗ് promos എല്ലാം കണ്ടപ്പോ ഉള്ള പ്രതീക്ഷ ഒക്കെ പോയതാണ് പക്ഷേ. ആകെ മൊത്തത്തിൽ ലാലു അലക്സ് & ലാലേട്ടൻ ഷോ തന്നെ ആയിരുന്നു ബ്രോ ഡാഡി.. ഒരുപാട് സന്ദർഭ ഹാസ്യ രംഗങ്ങൾ ചിത്രത്തിൽ ആങ്ങേയറ്റം ഒരുക്കി വച്ചിട്ടുണ്ട്.. ആദ്യമേ പറയേണ്ടത് ഈ സ്ക്രിപ്റ്റ് എത്തേണ്ട കയ്യ്കളിൽ എത്തിയത് കൊണ്ട് മാത്രം ആണ് ഇത്രയും മനോഹരമായ ഒരു സിനിമ ലഭിച്ചത് എന്ന് നിഷ്പ്രയാസം പറയാം. The way Prithviraj handle this hole thing was excellent as a director. നല്ല ഒരു സംവിധായകന്റെ ആവശ്യകത തീർച്ചയായും വേണ്ട ഒരു തിരക്കഥ. അത് ഗംഭീരമായി അദ്ദേഹം നിർവഹിച്ചു.. ഒരു ക്ളീഷേ ലേബലിൽ തന്നെയാണ് പടം പോകുന്നത്. എന്നാലും അവസാനം വരെ കണ്ടിരുന്നു പോകും. ലെങ്ത് കുറച്ചു കൂടുതൽ ആയൊന്നു ഒരു സംശയം ഉണ്ട്.. പക്ഷെ അത് അസ്വാദനത്തെ അത്രക്ക് ബാധിക്കും എന്നു തോന്നുന്നില്ല.. എന്തൊക്കെ പറഞ്ഞാലും ലാലേട്ടനെ ഇങ്ങനെ ഒക്കെ കണ്ടിട്ട് എത്ര കാലം ആയി 😍👌 പുള്ളിടെ ഓരോരോ എസ്പ്രെഷൻ ഉണ്ട് 😍  തീർച്ചയായും ഫാമിലി ആയി തന്നെ കാണുക.. നല്ല ഒരു enjoyable സിനിമനുഭവം നിങ്ങൾക്ക് ഈ സിന

255) Hridayam (2022) Malayalam Movie

Image
  ഹൃദയം അതിഗംഭീരം 😍😍 തന്ന പ്രതീക്ഷകൾ ഒന്നും വെറുതെയായില്ല. Every single bit of this film was magical for me. Pranav Mohanlal😍👌 just wow. പുള്ളിക്കാരൻ ശെരിക്കും തകർത്തു, അദ്ദേഹത്തിന്റെ മുമ്പത്തെ പടങ്ങൾ മരക്കാർ ഒഴിച്ചു ബാക്കി രണ്ടും  അതിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒക്കെ ചെയ്ത മടുപ്പിച്ച ആൾ ഇപ്പോൾ വേറെ ലെവൽ ആയി.  അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായി  അത്ഭുതപ്പെടുത്തി. ചിത്രം ഒരു life journey ആണ്. കഥക്കോ, തിരക്കഥക്കോ വലിയ പുതുമ ഒന്നുമില്ല.ഇതിനു മുമ്പും ഇതേ genre ൽ കുറെ പടങ്ങൾ വന്നുപോയിട്ടുണ്ടാവും, എങ്കിലും ഒരുപാട് മനോഹരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി മുന്നോട്ടു പോകുന്ന തിരക്കഥ വളരെ രസകരമാണ്. അതിന് ഒരു പ്രത്യേക റീഫ്രഷ്നസ് ഉണ്ട്. കണ്ടിരുന്നു പോകും ആരായാലും, പ്രത്യേകിച്ച് നല്ല പാട്ടുകളും മികച്ച ഫ്രാമുകളും എല്ലാംകൂടി ഒത്തുവരുമ്പോൾ ഒരു വിരുന്നു തന്നെയാണ് തീയറ്ററിൽ ഹൃദയം ഒരുക്കി വച്ചിരിക്കുന്നത്.. ബാക്കി ഉള്ളവർ എല്ലാവരും പേരെടുത്തു പറയുന്നില്ല കല്യാണി 😍👌 ദർശന അങ്ങനെ എല്ലാവരും തന്നെ ഒന്നിനൊന്ന് മികച്ചു നിന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമ കാണാൻ പോകുന്നത് risk ആണ് , എങ്കിലും ഇത് ഒരു must തീയറ

254) Super Sharanya (2022) Malayalam Movie

Image
  സൂപ്പർ ശരണ്യ സൂപ്പർ ❤️ വേറൊന്നും നോക്കാതെ കുറെ നേരം പൊട്ടിച്ചിരിക്കാൻ ടിക്കറ്റ് എടുക്കാം. ഞാൻ കണ്ട പലരും പറഞ്ഞ നെഗറ്റീവ് റീവ്യൂ 2nd half നല്ല വലിച്ചു നീട്ടൽ ആണെന്നാണ്. പക്ഷെ എനിക്കു അങ്ങനെ ഒന്നും തോന്നിയില്ല. ഒരുപക്ഷേ ഈ പറഞ്ഞതും മനസ്സിൽ വച്ചു കണ്ടത് കൊണ്ടാവണം. ഒരുപാട് ആസ്വദിച്ചു കുറെ ചിരിച്ചു. സിറ്റുവഷൻ കോമഡികൾ കണ്ടമാനം ഉണ്ട് 😂 ഗിരീഷ് A D എന്തായാലും ഒരു പ്രോമിസിങ് സംവിധായകൻ തന്നെ 👌 തീയേറ്ററിൽ നിന്നും തന്നെ കാണുക. Varun sona ഒരേ പൊളി 😂😂👌

253) Bheemante Vazhi (2021) Malayalam Movie

Image
  #BheemanteVazhi 👌❤️ ഒരുപക്ഷേ ഈ സിനിമയുടെ ക്ലൈമാക്സ് ആയിരിക്കും ചിത്രത്തിൻ്റെ ഏറ്റവും വലിയ highlight👌😂. ഒരു പ്രത്യേക തരം vibe തന്നെയാണ് ആകെ മൊത്തത്തിൽ ഈ സിനിമ നൽകുന്നത്. Usually കണ്ട് വരുന്ന പോലെ അല്ല ഒരു ഒഴുക്കിൽ അങ്ങനെയങ്ങ് കണ്ടിരുന്നു പോകും പ്രേക്ഷകൻ, അത്ര മികച്ച രീതിയിലാണ് ചിത്രം എടുത്ത് വച്ചിരിക്കുന്നത്. ഒട്ടും വലിച്ചു നീട്ടൽ ഇല്ല. പെട്ടെന്നങ് തീരും. ചുരുക്കി പറഞ്ഞാൽ വളരെ സിമ്പിൾ ആയ ഒരു cencept അതും ഒട്ടും complicated um അല്ല അത് ഒരുപാട് situation comedy കൊണ്ട്  നമ്മളെ ചിരുപിച്ച് കയ്യിലെടുക്കും. ഏറ്റവും ഇഷ്ടം ആയത് സുരാജെട്ടൻ്റെ റോൾ ആണ്😂😂 കുറച്ചു മാത്രമേ ഉള്ളൂ എങ്കിലും പുള്ളി കയറി അങ്ങ് expression ഇട്ട് സ്കോർ ചെയ്യണ കാണണം powli 😂👌. വളരെ മികച്ച ഒരു കൊച്ചു ചിത്രം. ഒരുപാട് ചിരിക്കാം. ക്ലൈമാക്സ് uff ഒരു രക്ഷയും ഇല്ല ആദ്യം പറഞ്ഞ പോലെ അത് തന്നെയാണ് ഈ സിനിമയുടെ നടുന്തൂൺ എന്ന് പറയാം.. 👌😂 തീർച്ചയായും കണ്ട് നോക്കുക ❤️

252) Maanadu (2021) Tamil Movie

Image
  #Maanadu ❤️ ഈ സിനിമ തീയേറ്റർ watch miss ആവുമെന്നാണ് വിചാരിച്ചത്.. കാണാൻ അത്ര കണ്ട് ആഗ്രഹിച്ച ഒരു പടം ആയിരുന്നു.. എന്നാൽ മരക്കാർ ആകെ ഉള്ള തീയേറ്റർ ഒക്കെ തൂത്ത് വാരി കൊണ്ട് പോയതോടെ തൃശൂർ ജില്ലയിൽ തന്നെ ആകെ 2 തീയേറ്ററിലോ മറ്റോ മാത്രേമെ പടം  ഇപ്പൊ ഉള്ളൂ എന്നാണ് തോന്നുന്നേ.. ഇനി ഇതിൻ്റെ പ്രിൻ്റ് വന്നു കണ്ടിട്ട് ചെ തീയേറ്റർ watch miss ആയല്ലോ എന്ന് ഓർത്ത് വിഷമിക്കാൻ നിന്നില്ല.. അടുത്തുള്ള തീയേറ്ററിൽ ഒന്നും ഇല്ലെങ്കിൽ കൂടി കുറച്ചു ദൂരം പോയുട്ടാണെൽ കൂടി.. കണ്ടതിൽ വളരെയധികം സന്തോഷം ഉണ്ട്😍 ഇനി പടത്തെ കുറച്ചു പറയാൻ ആണെങ്കിൽ ബ്രില്ലിൻ്റ് execution. ടൈം ലൂപ് എന്ന concept വച്ച് ഒരു കമ്പ്ലീറ്റ് entertainer അതാണ് മാനാട്. STR nte ഗംഭീര തിരിച്ചു വരവ് ഒക്കെ ആണെങ്കിൽ കൂടി SJ സൂര്യ എന്ന മനുഷ്യൻ ആണ് കൂടുതൽ സിനിമയിൽ തിളങ്ങിയത് 😂😂 വേറെ ലെവൽ പെർോർമൻസ്.. ചിരിപ്പിച്ചു കൊല്ലും.. വന്താ സുട്ട പോണാ റിപീറ് 😂😂🔥 എന്തായലും ഈ മഴക്കാറ് മാറി കുറച്ചു തീയേറ്ററ് എങ്കിലും ഈ പടം ഒക്കെ ഇട്ടാൽ കൊള്ളാമായിരുന്നു... 🥲

251) My Name (2021) Netflix Orginal

Image
സ്ക്വിഡ് ഗെയിം ഹിറ്റ് ആക്കിയ പോലെ ഇതുടെ ഒന്നു കയറി കൊളുത്തിയാൽ മതിയായിരുന്നു. ഈ അടുത്തു വന്ന Netflix ഒറിജിനൽ kdramaൾ എല്ലാം തന്നെ   അത്യാവശ്യം മികച്ചതാണ്. ഞാൻ പഴ്സണലി ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ഡ്രാമ കൂടി ആണ് My Name, വേറൊന്നും അല്ല ഒരൊറ്റ പേര് ഹാൻ സോ ഹീ..😍 ട്രയ്ലറും പോസ്റ്ററുകളും തന്ന പ്രതീക്ഷ ഒട്ടും തെറ്റിയില്ല.. A well made Action Revenge Thriller തന്നെയാണ് My Name. Drama : My Name (2021) No of Episode : 08 Genre : Action, Revenge, Thriller തിരക്കഥയും അഭിനയമികവുമാണ് എടുത്തു പറയേണ്ടത്, വളരെ engaging ആയി പിടിച്ചിരുത്താൻ അങ്ങനെ അത്ര എളുപ്പം ഒന്നുമല്ല, ഇവിടെ പ്രകടന മികവ് കൊണ്ട് ഹാൻ സോ ഹീ ശെരിക്കും അത് സാധിച്ചെടുത്തു. ആദ്യ എപ്പിസോഡ് മുതൽ തന്നെ കണ്ടിരുന്നു പോകും. ഒരു വാതിലപ്പുറത്ത് പിടഞ്ഞു മരിക്കുന്ന അച്ഛനെ രക്ഷിക്കാൻ കഴിയാതെ നിസ്സഹായവസ്ഥയിൽ നിൽക്കുന്ന ജിയോയുടെ പ്രതികാര കഥയാണ് ചുരുക്കത്തിൽ പറഞ്ഞാൽ My Name. ഒരുപാട് സംഭവബഹുലമായ സന്ദർഭങ്ങളിലൂടെ മുന്നേറുന്ന മികച്ച ഒരു തിരക്കഥ എമോഷണലി പ്രേക്ഷകരെ നന്നായി കയ്യിലെടുക്കും പിന്നെ ആക്ഷനെ കുറിച്ചു എടുത്ത് പറയേണ്ട കാര്യമില്ല്യാലോ.. അതിൽ ഇവന്മാ

250) The Silent Sea (2021) Netflix Orginal

Image
The Silent Sea  Not of Episode : 08 Genre : Space Thriller  വെറും ഒരു സാധാരണ സ്പേസ് ത്രില്ലർ ആവും എന്ന പ്രതീക്ഷയോടെ കാണാൻ തുടങ്ങിയ ഞാൻ ഞെട്ടി ഗൂയ്‌സ്. തികച്ചും അപ്രതീക്ഷിതമായ ഒരു അനുഭവം തന്നെയാണ് ഈ ഡ്രാമ തന്നത്. 4th episode മുതൽ കഥ പോകുന്ന പോക്ക്. 🔥 വളരെ ത്രില്ലിംഗ് ആയി പിടിച്ചിരുത്തിയ മികച്ച ഒരു ഡ്രാമ. ഇതിന്റെ ആദ്യ attraction cast തന്നെ ആയിരുന്നു. ഗോങ് യൂ അണ്ണൻ and Bae Doona അക്ക ഡ്രീം കോംബോ sharing screen together😍😍 ബാക്കി അണിനിരന്ന എല്ലാവരും അതേ സ്ഥിരം പരിചിത മുഖങ്ങൾ തന്നെ.. ഗംഭീരം ആയിരുന്നു ഓരോരുത്തരുടെയും പ്രകടനം. പ്ലോട്ടിനെ കുറിച്ചു വായിക്കാൻ പോകണ്ട. ട്രയ്ലറിൽ ഒന്നും തന്നെ പറയാത്തത് അവർ എടുത്ത വളരെ നല്ല തീരുമാനം ആണ്. Making ക്വാളിറ്റി എടുത്തു പറയേണ്ടതാണ്. 👌 ഒരു ഓർഡിനറി സ്‌പേസ് ത്രില്ലർ എന്നതിലുപരി ഒരുപാട് കാര്യങ്ങൾ ഈ ഡ്രാമക്ക് പറയാൻ ഉണ്ട്.. തീർച്ചയായും കണ്ടു നോക്കുക.. finale എപ്പിസോഡുകൾ ഒരുപാട് ത്രിൽ അടിപ്പിച്ചു.. നല്ല ഒരു ക്ലൈമാക്സും. തികച്ചും സംതൃപ്തി തന്ന ഒരു അനുഭവം must watch.

249) Josee (2020) Korean Movie

Image
 Josee 2020 പടം കാണുന്നതിന് മുന്നേ പ്രതീക്ഷിച്ചത് എന്ത് അവസാനം കിട്ടിയതു വേറെ എന്തോ.. ഫീൽ ഗുഡ് അങ്ങിട്ട് ഓവർ ആയാലും വലിയ രസം ഉണ്ടാവില്ല.. എന്നാലും വെറുതെ കണ്ടിരിക്കാവുന്ന ഒരു തരക്കേടില്ലാത്ത അനുഭവം ആണ് ചിത്രം.. ഈ തരക്കേടില്ലാത്ത അനുഭവം എന്നുദ്ദേശിച്ചത് മികച്ച ഛായാഗ്രഹണവും നല്ല പശ്‌ചാത്തല സംഗീതവും ഉള്ളതുകൊണ്ടാണ്..കഥയൊക്ക കുറച്ചൂടെ ഇമോഷണൽ ആക്കായിരുന്നു. പിന്നെ പ്രീയപ്പെട്ട കാസ്റ്റ് കൂടി ആവുമ്പോൾ ആകെ മൊത്തം കണ്ടിരിക്കാം.. melo ഡ്രാമ ആണ്.. നല്ല സ്ലോ ആണ്.. BGM കിടുവായത് കൊണ്ട് അങ്ങനെ ഉറക്കം ഒന്നും വന്നില്ല. ഒരുപാട് പ്രതീക്ഷിച്ചൊന്നും കാണാൻ പോറപ്പാടേണ്ട എന്നെ പറയാൻ ഉള്ളു.. ഹാൻ ജി മിൻ അക്ക 😘

248) Hospital Playlist S01 (2019)

Image
 Hospital Playlist S01 No of epi : 12  Duration : 1h 30 min Streaming On : Netflix കഴിഞ്ഞ കൊല്ലം തുടങ്ങാൻ പറ്റിയില്ല.. വീക്കിലി ഒരു എപ്പിസോഡ് മാത്രം ആയത് കൊണ്ട് ഒരു മടി ഉണ്ടായിരുന്നു.. ഒരു 5 6 എപ്പിസോഡ് വന്നിട്ട് തുടങ്ങാം എന്നു വിചാരിച്ചു മാറ്റിവച്ചു. അവസാനം എന്തോ കാരണത്താൽ തുടങ്ങാനും വിട്ടു പോയി.. ആദ്യം തന്നെ 2 സീസൺ അന്നൗൻസ് ചെയ്തത് കൊണ്ട് ഇനി S02 വരുന്നതിനു മുമ്പ് കണ്ടു തീർക്കാം എന്നു വിചാരിച്ചു മാറ്റി വച്ചിരിക്കുകയായിരുന്നു.. മെഡിക്കൽ ഡ്രാമകൾ കാണാൻ എന്നും താൽപര്യമാണ്. പക്ഷേ ഇത് കാണാൻ ഉള്ള ആഗ്രഹം വെറും ഒരു മെഡിക്കൽ ഡ്രാമ എന്നുള്ളതുകൊണ്ടുമാത്രം അല്ല ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച കെഡ്രാമയായ Reply 1988 ന്റെ Writer director കോംബോ വീണ്ടും ഒന്നിക്കുന്ന ഡ്രാമ കൂടിയായത് കൊണ്ടാണ്...  ഒരുപാട് സംതൃപ്തി തന്ന ഒരു വളരെ മികച്ച തീർച്ചയായും കണ്ടിരിക്കേണ്ട ഡ്രാമ തന്നെ യാണ് ഹോസ്പിറ്റൽ പ്ലെയിലിസ്റ്റും. ഒരു ലോങ് റീവ്യൂ ഒന്നും എഴുതാൻ ഇപ്പോൾ തോന്നുന്നില്ല.. എങ്കിലും പറയാം സൗഹൃദവും വൈകാരിക രംഗങ്ങളും ഒരുപാട് വന്നു പോകുന്ന വളരെ deep ആയി പറഞ്ഞു മുന്നോട്ട് പോകുന്ന ഒരു കഥ പറച്ചിൽ ആണ് എപ്പോഴത്തെയും പോലെ ഇ

247) You Raise Me Up (2021) Korean Drama

Image
Drama : You Raise Me Up (2021) Genre : Slice of life, Melo Romance  No of Episodes : 8  ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇത്രയും ബ്യൂട്ടിഫുൾ ആയ ഒരു ഡ്രാമ കാണുന്നത്. ഏറ്റവും വലിയ കാര്യം വെറും 8 എപ്പിസോഡുകൾ മാത്രമേ ഉള്ളു അതും ഒരു എപ്പിസോഡ് duration വരുന്നത് വെറും 45 മിനിറ്റ്. ഇതിൽ ഇവർ കൊണ്ടുവന്നിരിക്കുന്ന പ്ലോട്ട് തന്നെ വളരെ refreshing ആണ് കൂടുതൽ അതിലേക്ക് കടക്കുന്നില്ല അതൊന്നും വായിക്കാതെ കാണുന്നതായിരിക്കും ഉത്തമം, പിന്നെ ഒരു slice of life ഡ്രാമയിൽ മുന്നോട്ട് വെക്കുന്ന സന്ദർഭങ്ങളും ക്യൂരിയോസിറ്റിയോടെ കണ്ടിരിക്കാവുന്ന പ്രണയവും സൗഹൃദവും എല്ലാം തന്നെ മികച്ച രീതിയിൽ എടുത്തു വച്ചിട്ടുണ്ട്.. .  Highly recommended 😍 Simple clean and beautiful narration ❤️

246) Miracle Letters to the President (2021) Korean Movie

Image
Miracle Letters to the President (2021) Feel Good Movie ഇത്തരം ഹൃദയ സ്പർശിയായ സിനിമകൾ അങ്ങനെ എപ്പോഴും ഇറങ്ങാറില്ല.. ബി വിത്ത് യൂ ന്റെ writer ന്റെ രണ്ടാമത്തെ തിരക്കഥ, ആകെ മൊത്തത്തിൽ തീർച്ചയായും കാണാവുന്ന നല്ല ഒരു ഫീൽ ഗുഡ് ചിത്രം.  1980 കളിൽ നടക്കുന്ന കഥ, തന്റെ ഗ്രാമത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ പണിഞ്ഞു നൽകാൻ ആവശ്യപ്പെട്ട് നിരന്തം പ്രസിഡന്റ്ന് കത്തെഴുത്തുന്ന നായകൻ ജംഗ് കയുങ്, അവിടെ ഗതാഗതം അത്യന്തം പരിതാപകരമായിരുന്നു, അത് ട്രെയിൻ മാർഗ്ഗം മാത്രേ സാധ്യമാവുകയുള്ളൂ എന്നാൽ ഗ്രാമത്തിൽ ഒരു റെയിൽ വേ സ്റ്റേഷൻ ഇല്ല എന്നതിനാൽ ഒരു ട്രെയിൻ പോലും അവിടെ നിർത്തുകയില്ലായിരുന്നു തൊട്ടടുത്ത സ്റ്റേഷനിലേക്ക് എത്തണം എങ്കിൽ ഒരു 3 tunnel കടന്നു പോകണം, അതും റോഡ് മാർഗ്ഗം അല്ല ഈ പറഞ്ഞ ട്രെയിൻ സഞ്ചരിക്കുന്ന റയിൽ വേ പാളത്തിലൂടെ തന്നെ. ഗ്രാമ വാസികൾ സ്റ്റേഷൻ വരെ നടന്നായിരുന്നു യാത്ര, Tunnel കഴിഞ്ഞാൽ  ഒരു ഒറ്റപെട്ട ബ്രിഡ്ജഡ് കൂടെ വരുന്നുണ്ട്, ഗ്രാമവാസികളുടെ ഗതാഗതം ആകെ അപകട മേറിയതാണ്. സമയം തെറ്റി വരുന്ന ഫറൈറ് ട്രെയിനുകൾ അപ്രതീക്ഷിതമായി നടന്ന് പോകുന്ന ആരെ വേണമെങ്കിലും വന്ന് ഇടിക്കാം. ശേഷം അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ ആ

245) Racket Boys (2021) Korean Drama

Image
Racket boys (2021) No of Episodes : 16  Streaming on : Netflix  അങ്ങനെ ഒരുപാട് മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് ഈ വർഷത്തെ ഏറ്റവും മികച്ച feel good ഡ്രാമകളിൽ ഒന്ന് എന്ന് തീർത്തും വിശേഷിപ്പിക്കാവുന്ന റാക്കറ്റ് ബോയ്സ് മികച്ച ഫിനാലെ എപിസോടെ അവസാനിച്ചിരിക്കുന്നു..  ബഡ്മിൻ്റൻ കോച്ച് ആയ യൂൺ ഹ്യുന് ജോങ് സിറ്റി ജീവിതത്തിൽ നിന്നും തൻ്റെ മൂത്ത മകൻ യൂണ് ഹെ കാങ്ങും ഇളയ മകൾ ഹൈനിയെയും കൂട്ടി ഗ്രാമത്തിലേക്ക് താമസം മാറി വരുന്നു. ഒരു baseball പ്ലേയർ കൂടിയായ ആയ ഹെ കാങ് അവിടെ തൻ്റെ അച്ഛൻ്റെ സ്റ്റുഡൻ്റ്സ് ആയ 3 badminton പ്ലേയർസിനെ കണ്ടുമുട്ടുന്നതും ശേഷം അവർക്കിടയിൽ ഉണ്ടാവുന്ന സൗഹൃദവും മറ്റുരസകരമായ പല സംഭവങ്ങളും ആണ് ഡ്രാമ പറഞ്ഞു പോകുന്നത്...  ഗ്രാമീണ മനോഹാരിതയും ഒരുപാട് നർമ്മ രംഗങ്ങളും അതിനുപരി സൗഹൃദവും പ്രണയവും പിന്നെ മെയിൻ സംഭവം badmintonum എല്ലാമായി തീർച്ചയായും കണ്ട് നോക്കവുന്ന ഒരു മികച്ച ഡ്രാമ. ❤️ Worth watch ❤️