Posts

Showing posts from July, 2019

161) Last Minute Romance (2017) K mini drama

Image
Last Minute Romance K mini drama | 2 Episodes കഷ്ടിച്ചു മൂന്ന് മാസം മാത്രം ജീവിതം ബാക്കി ഉള്ള നായികയുടെ മരിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ആഗ്രഹം ആണ് തന്റെ ഫേവറിറ്റ് ഹീറോയുടെ രൂപ സാദൃശ്യം ഉള്ള ഒരാളെ date ചെയ്യുക എന്നത്. അതിനായി അവൾ ഒരു ഡേറ്റിംഗ് കോണ്ട്രാക്ടു തന്നെ ഉണ്ടാക്കുന്നു.. കുറെ തപ്പി അവസാനം അവൾ അങ്ങനെ ഒരാളെ കണ്ടതുന്നു... 2 എപ്പിസോഡുകളിൽ ആയി മനോഹരമായി പറഞ്ഞവസാനിപ്പിച്ച ഒരു മിനി ഡ്രാമ Download Link -  Dramaost

160) Wednesday 3.30pm (2018) K mini Drama

Image
Wednesday 3.30pm K mini drama| 10 Episodes ഒരു തിയറി പ്രകാരം 3.30 പിഎം നാണ് സ്ത്രീകൾ എന്നും അവശരായി ക്ഷീണിതരായി മാറുക എന്ന് പറയപ്പെടുന്നു. ഒരു ബുധനാഴ്ച 3.30 നാണ് നായികയുടെ കാമുകൻ തന്നെ ബ്രേക്ക് up ചെയ്യുന്നതും. ശേഷം നായിക കാമുകനുമായി വീണ്ടും ഒന്നിക്കാൻ പഴയ ബാല്യകാല സുഹൃത്തിന്റെ സഹായം തേടുന്നു. 20 മിനിറ്റ് ദൈർഗ്യത്തിൽ പത്ത് എപ്പിസോഡുകളിൽ ആയി പറഞ്ഞു തീർത്ത ഡ്രാമ... ost എല്ലാം വളരെ മികച്ചതാണ് Download Link -  Dramaost

159) How To Hate You (2019) K Mini Drama

Image
How To Hate You Mini K Drama | 6 Episodes തന്റെ ഐഡിയൽ ടൈപ്പ് കാമുകനെ കണ്ടത്തിയ നായിക ഞെട്ടലോടെ ആ സത്യം മനസിലാക്കുന്നു. അത് തന്റെ ബെസ്റ് ഫ്രണ്ടിന്റെ കാമുകൻ ആയിരുന്നു എന്ന സത്യം.. സത്യം അറിഞ്ഞത് മുതൽ കൂട്ടുകാരിയിൽ നിന്നും തന്റെ ആ ഇഷ്ടം മറച്ചു വച്ച് അയാളെ മറക്കാൻ ശ്രമിക്കുന്ന നായിക..14 മുതൽ 20 മിനിറ്റ് ദൈർഗ്യം വരുന്ന 6 എപ്പിസോഡുകളിൽ ആയി വേഗത്തിൽ പറഞ്ഞു തീർത്ത ഡ്രാമ... Download Link -  Dramaost

158) WHY (2018) Korean Mini WEB Drama

Image
W.H.Y K WEB Drama | 10 Episodes |Short Review ഈ അടുത്തു കാണുവാൻ ഇടായായ ഒരു മികച്ച വെബ് ഡ്രാമയാണ് WHY അഥവാ What Happened To Your Relationship. വ്യക്തമായ ഒരു കാരണവും പറയാതെ തങ്ങളുടെ 100 ആം പ്രണയ ദിവസം രാത്രി തന്നെ ബ്രേക്ക് up ചെയ്ത കാമുകിയെ ഓർത്ത് വിഷമിച്ചിരിക്കുന്ന നായകനെ രണ്ട് ആത്മാർഥ സുഹൃത്തുക്കൾ ചേർന്ന് പഴയതെല്ലാം മറക്കാനായി ഒരു ട്രിപ്പിന് കൊണ്ടു പോകുന്നു. ആ യാത്രയിൽ അവൻ മനസിലാക്കുന്നു എന്തിനാണ് തന്റെ കാമുകി തന്നെ ഇട്ടേച്ചു പോയതെന്ന്,ഒപ്പം അവന്റെയും സുഹൃത്തുക്കളുടെയും  ജീവിതത്തിൽ പല മാറ്റങ്ങളും ആ യാത്രയിൽ സംഭവിക്കുന്നു.. 8 മുതൽ 14 മിനിറ്റ് വരെ ദൈർഗ്യം വരുന്ന 10 എപ്പിസോഡുകളിൽ ആയി പറഞ്ഞു തീർത്ത ഫീൽ ഗുഡ് റോം കോം ഡ്രാമ...  കണ്ടാൽ വെറുതെ ആയി എന്നു തോന്നില്ല.... Download Link -   Dramaost

157) Thanneer Mathan Dhinangal (2019) Malayalam Movie

Image
തണ്ണീർമത്തൻ ദിനങ്ങൾ (U, 2H 16 Min) Director - Girish A D പ്രതീക്ഷക്ക് മീതെ നിന്ന ഒരു മനോഹര ഫീൽ ഗുഡ് സിനിമ. 2 മണിക്കൂർ 15 മിനിറ്റ് സമയം എല്ലാം മറന്ന് ചിരിക്കാനും സന്തോഷിക്കാനുമായി ഒരു സിംപിൾ മൂവി അതാണ് തണ്ണിമത്തൻ ദിനങ്ങൾ.  പ്രകടന മികവ് തന്നെ ആണ് എടുത്തു പറയേണ്ട ഘടകം.കഥാപാത്രങ്ങൾ എല്ലാം കണ്ണമുന്നിൽ  ഒരു അത്ഭുതം തന്നെ സൃഷ്ടിച്ചു എന്നു പറയേണ്ടി വരും ഒന്നിനൊന്ന് ഗംഭീര പ്രകടനങ്ങൾ ഒരു പ്ലസ് ടു സ്കൂൾ life അതും അതിൽ ഒരുപാട് relate ചെയ്യാൻ സാധിക്കുന്ന പല പല സന്ദർഭങ്ങൾ, ഇതിന്റെ കഥയും കാര്യങ്ങളും എല്ലാം ആദ്യം വന്ന ആ ട്രയ്ലറിൽ നിന്ന് തന്നെ ഊഹിക്കാവുന്നതാണ്. അത്കൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല.. ജയ്സൻ എന്ന കൗമാരക്കാരനും അവന്റെ ചുറ്റുപാടുകളിലൂടെയും പറഞ്ഞു പോകുന്ന കഥ..അതിൽ പ്രണയം സൗഹൃദം സ്കൂൾ ജീവിതം അടി ഇടി  അങ്ങനെ പല ഘട്ടങ്ങൾ വന്നു പോകുന്നുണ്ട്..  ഒരുപാട് ഇഷ്ടമായത് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച രവി പത്മനാഭൻ എന്ന കഥാപാത്രം ആണ്.. 👌😂😂  ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ അവസാനം വരെ നല്ല രീതിയിൽ ആസ്വദിക്കാവുന്ന ഒരു ചിത്രം.. ക്ലൈമാക്സ് രംഗങ്ങളും വിചാരിച്ചതിനെക്കാളും മികച്ചതാക്കി.. തീർച്ച

156) Innocent Witness (2018) Korean Movie

Image
Innocent Witness (2018) Korean | Genre - Drama ഒരുപാട് വൈകാരിക രംഗങ്ങളിലൂടെ സഞ്ചരിച്ച ഹൃദ്യവും മനോഹരവുമായ ഒരു കൊച്ചു ഫീൽ ഗുഡ് മൂവി. അതി ദുരൂഹസാഹചര്യത്തിൽ ഒരു വൃദ്ധന്റെ  മരണം. കൊലയാളി അയാളുടെ വീട്ടു വേലക്കാരി ആണെന്ന് ആരോപിക്ക പെടുന്നു അതിന് പ്രധാന കാരണം സാഹചര്യ തെളിവുകളും പിന്നെ ji woo എന്ന പതിനഞ്ചു വയസ്സുകാരിയുടെ ശക്തമായ സാക്ഷി പ്രസ്താവനയും  ആയിരുന്നു. പ്രതിചേർക്കപ്പെട്ട വേലക്കാരിയുടെ defence വക്കീൽ ആയി soon ho ചാര്ജറ്റെടുക്കുന്നു. ആദ്യം സൂചിപ്പിച്ചത് പോലെ ji woo യുടെ  സാക്ഷിത്വം ആണ് കേസിന്റെ ഏറ്റവും വലിയ പിടിവള്ളി അത് പൂർണമായും അംഗീകരിക്കാൻ soon ho തയ്യാറായിരുന്നില്ല... ഏറ്റവും വലിയ കാരണം അവൾ ഒരു ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു. പ്രതിയെന്ന് ആരോപിക്കപ്പെട്ട സ്ത്രീക്കും പറയാൻ അവരുടേതായ ന്യായങ്ങൾ ഉണ്ടായിരുന്നു. കേസിന്റെ ട്രയൽ കോടതിയിൽ അരങ്ങേറുന്നു.. പ്രതിയുടെ ഭാഗം ആണോ സാക്ഷിയുടെ ഭാഗം ആണോ യഥാർത്ഥ ശരി...? ശേഷം ഉള്ള കാഴ്‍ചകൾ കണ്ടുതന്നെ അറിയുക. കയ്യടി അർഹിക്കുന്ന മികച്ച പ്രകടനവും,   ഇമോഷണൽ രംഗങ്ങളും നല്ല ഒരു ക്ലൈമാക്സും ഒക്കെ ആയി... തീർച്ചയായും കണ്ടു നോക്കാവുന്ന ഒരു ചിത്രം..

155) Shubharathri (2019) Malayalam Movie

Image
ശുഭരാത്രി (U ,2H 10Min) Director - Vyasan KP ശുഭരാത്രി ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷകാരം ആണ്. ചുരുക്കി പറഞ്ഞാൽ ഒരുപാട് നന്മയുള്ള ഒരു സിംപിൾ ഫീൽ ഗുഡ് ചിത്രം. ദിലീപ് നായകൻ ആണെങ്കിൽ കൂടി ഇതൊരു സിദ്ദിക്കയുടെ ചിത്രം ആണെന്ന് പറയേണ്ടി വരും.. അവസാനം വരെ നിറഞ്ഞു നിൽക്കുന്ന മികച്ച ഒരു കഥാപാത്രം ആണ് സിദ്ദിക്ക ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യപകുതി പലർക്കും ലാഗ് ഫീൽ ചെയ്തേക്കാം. മുഹമ്മദിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയുള്ള ആദ്യ പകുതി.. ഹജ്ജിന് പോകുന്നതിന് തലെന്ന് ബന്ധുക്കളും കൂട്ടുകാരും ഒത്തൊരു കൂടിക്കാഴ്ച്ച.. ഒരുപാട് ഫാമിലി ഇമോഷണൽ രംഗങ്ങളും.. മനസിൽ തട്ടുന്ന സൗഹൃദ വൈകാരിക മുഹൂർത്തങ്ങളും ഒക്കെ ആയി പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന ആദ്യ പകുതി. ഇന്റർവെലേക്ക് കടക്കുമ്പോ ചിത്രത്തിന്റെ ഇതുവരെ കണ്ടു വന്ന മൂഡ് പതിയെ മാറുന്നു.. ഒരു മിസ്റ്ററി സ്വഭാവത്തോടെയുള്ള ഇന്റർവെൽ..ശേഷം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ കുറച്ചു കൂടി ത്രില്ലങ് മൂടിലേക്ക് സിനിമ മാറുന്നു.  പിന്നീട് ചില അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം അതിന്റെ  അവസാന ഭാഗങ്ങളിലേക്ക് കടക്ക

154) Pathinettaam padi(2019) Malayalam Movie

Image
പതിനെട്ടാം പടി (U/A) Director - Shanker Ramakrishnan ......Strictly Personal Opinion...... ഒരുപാട് നെഗറ്റീവ് വരാൻ ചാൻസ് ഉള്ള പടം... ആദ്യം നെഗറ്റീവ്‌ വന്നാലും പിന്നീട് പോസിറ്റീവ് വരും എന്ന് ഒരു പ്രതീക്ഷ ഉണ്ട്...വ്യക്തിപരമായി സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു.കണ്ടിരിക്കാവുന്ന മികച്ച ഒരു എന്റർട്ടനേർ. സിനിമയുടെ length ഒരല്പം കൂടുതൽ ആണോ എന്ന് ഒരു തോന്നൽ ഉണ്ട്. എന്നിരുന്നാലും അസ്വാദനത്തെ അത് ഒട്ടും ബാധിച്ചില്ല. ചിലരുടെ ഭൂതകാലത്തിലേക്ക് ഒരെത്തിനോട്ടം ട്രയ്ലറിൽ കണ്ടത് പോലെ തന്നെ രണ്ട് വ്യത്യസ്ത സ്കൂളുകളിലെ പ്രമുഖ ഗ്യാങ്ങുകൾ തമ്മിലുള്ള പ്രശ്നങ്ങളും പക വൈരാഗ്യം അടി ഇടി ഇവയുടെ പശ്ചാത്തലത്തിൽ ആണ് ആദ്യ പകുതി സിനിമ പറഞ്ഞു പോകുന്നത്.. ഭൂരിഭാഗം കഥാപാത്രങ്ങളും പുതുമുഖങ്ങൾ ആണ്.  സ്കൂൾ കാലഘട്ടവും സൗഹൃദവും, പകയും, പ്രതീകരവും നല്ല കിണ്ണം കാച്ചിയ സംഘട്ടന രംഗങ്ങളും, മാസ്സ് bgm and സ്ലോ മോഷൻ സീനുകൾ അങ്ങനെ മുന്നോട്ട് പോകുന്ന മികച്ച  ആദ്യപകുതി അതിൽ തന്നെ ആ റൈൻ fight സീൻ വേറെ ലെവൽ ആയിരുന്നു. രണ്ടാം പകുതിയുലേക്ക് കടക്കുമ്പോൾ സിനിമ കുറച്ചുകൂടി കാര്യഗൗരവമുള്ള പ്രശനം ആണ് ചർച്ച ചെയ്യുന്നത്..  മമ്മുക്കയുടെ കഥ